Sunday, November 21, 2010

സ്നേഹം

ആറിയ ചായ
തണുത്ത ബിസ്കറ്റ്
മാറ്റിവേക്കപ്പെടുന്ന
സ്നേഹവും,
ഇത്പോലെ രുചി കെട്ടതാകും...
ഇത്പോലെ വിരസമാകും...

Saturday, November 13, 2010

പരീക്ഷ

എല്ലാം പതിവ് പോലെ ...
നീണ്ട പാതയ്ക്ക് ഇരുവശവും  വന്മരങ്ങള്‍
വരാന്തയില്‍ ഉദ്വേഗ  മര്‍മരങ്ങള്‍,
അവസാന മണി മുഴങ്ങും മുന്പ്
നിറയ്ക്കാവുന്ന വിജ്ഞാനം പരതി.
മണി മുഴങ്ങി...
ഹാളില്‍ നിശബ്ധത
മേശമേല്‍ പേന കൂട്ടങ്ങള്‍
ചോദ്യ പേപ്പറും ആയി അദ്ധ്യാപകന്‍
മൂന്ന് മണിക്കൂര്‍   നേരം
കഥ പറഞ്ഞത് പേനയും പേപ്പറും 
ഒടുവില്‍, തുന്നി ചേര്‍ത്ത് കൈമാറി ഇറങ്ങുമ്പോള്‍
മനസ് പറയുന്നു
നിന്റെ ജീവിതം തീരുമാനിക്കുനത്
കഴിഞ്ഞ മണിക്കൂറുകള്‍ ആവാം...!

Thursday, November 11, 2010

പ്രണയം

അകന്നു പോകുമ്പോഴും
വലിച്ചടുപ്പിക്കുനതാണ്
പ്രണയമെങ്കില്‍
എത്ര പേര്‍ നിന്നെ
പ്രണയിക്കുന്നുണ്ടാവും?  

Monday, November 1, 2010

ജീവിതം

ഇന്നലെ നീ എന്റെ മേല്‍ ഒഴിച്ച വെള്ളത്തിന്‌
ചൂടത്ര പോരാ....
ഇതിലും എത്രെയോ മേല്‍ ജീവിതം
എന്നെ പൊള്ളിചിരിക്കുന്നു.....