Wednesday, January 9, 2013

പെണ്ണ്

ഇത് പെണ്ണിന്‍ നോവ് നിറയുന്ന കാലം 
നീണ്ടു വരുന്ന രാക്ഷസ കരങ്ങളില്‍ 
ഞെരിജോടിയുന്നു പൂക്കള്‍ വീണ്ടും വീണ്ടും 
ഓര്‍മകളില്‍ മഴ എരിഞ്ഞിറങ്ങുന്നു 
മഞ്ഞുനീര്‍ തുള്ളി ചുട്ടുപൊള്ളിക്കുന്നു 
കെട്ട കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ 
അലറി ഒടുങ്ങുന്നു ഒരു പിടി സ്വപ്‌നങ്ങള്‍ ..........        


Saturday, January 21, 2012

മധുരോദാരമായ സങ്കല്പത്തില്‍ നിന്നും 
താമര മിഴികള്‍ തുറന്ന പ്രണയ  പൊയ്കയിലേക്ക്  
നീ എന്‍ കരം പിടിച്ചു ....
അലസമായി വീഴുന്ന സായന്തന വെയിലിനു 
നിലാവിന്റെ കുളിര്‍മ ഉണ്ടായിരുന്നു.

"നിഴല്‍ പോലെ ഒപ്പം ഉണ്ടാകാം എന്നെന്നും "
മറുപടി ഏകിയത്‌ കാതരമായ നിന്‍ മിഴികള്‍ 
ശോണിമ  സന്ധ്യകള്‍ മുടിയിഴകളെ 
നിറച്ചാര്‍ത്തു അണിയിച്ചു കൊണ്ടിരുന്നു ...
അനന്തമായ കടല്‍ നീലിമയും 
അരികെ കടലോളം സ്നേഹവുമായി ഒരാളും.....

Wednesday, November 23, 2011

നിന്നെയും കൂടെ കൂട്ടുന്നു

ഇനി എന്റെ മൌനങ്ങളിലേക്ക് വീണ മീട്ടാന്‍, 
വെയില്‍ ചായുന്ന  സായന്തനങ്ങളില്‍ 
കടല്‍ക്കരയുടെ വിരുന്നുണ്ണാന്‍,
മഞ്ഞു പെയ്യുന്ന മകര മാസങ്ങളില്‍ 
പാലപ്പൂ മണം നുകരാന്‍,
നിന്നെയും കൂടെ കൂട്ടുന്നു......

Sunday, August 21, 2011

അനാഥര്‍ ആക്കപ്പെടുന്ന രണ്ടാം ബാല്യക്കാര്‍

സ്നേഹിക്കാനും സ്നേഹിക്കപെടാനും ആരുമില്ലാതെ , നിറം കെട്ട ജീവിതവും ആയി , സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അവധി പറഞ്ഞ്...ഒരു കൂട്ടം പേര്‍ നമുക്ക് ഇടയില്‍ ഉണ്ട് . ജീവിതത്തിന്റെ വസന്ത കാലം അത്രെയും മക്കളുടെ നന്മക്ക് ആയി ചിലവഴിച്ചു ഒടുവില്‍ ക്ഷണിക്കാതെ വന്നെത്തിയ വാര്‍ധക്യ കാലത്ത് മക്കളാല്‍ ഉപേക്ഷിക്കപെടുന്ന അവസ്ഥ . പെട്ടെന്ന് അനാഥം ആക്കപെട്ടത്തിന്റെ നടുക്കത്തോടൊപ്പം ശാരിരിക വിഷമങ്ങളും വൃദ്ധ ജനങ്ങളെ അലട്ടാറുണ്ട് .


അടുത്ത കാലത്താണ് വാര്‍ധക്യം ഒരു ശാപം ആയി മാറിയത്. രണ്ടു തലമുറകള്‍ തമ്മില്‍ ഇത്രയേറെ അന്തരം വേറൊരു കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ടാകില്ല. മുന്‍ കാലങ്ങളില്‍  ജീവിതരീതി ലളിതവും ജീവിത മൂല്യങ്ങള്‍ ഉയര്‍ന്നതും ആയിരുന്നു. മുതിര്‍ന്നവരെയും അവരുടെ അനുഭവ ജ്ഞാനത്തെയും പിന്തലമുരക്കാര്‍ വിലമതിച്ചിരുന്നു. വീട്ടില്‍ മുതിര്‍ന്നവര്‍ ഉണ്ടാകുക എന്നത് ആവശ്യവും ആശ്വാസവും ആയിരുന്നു. എന്നാല്‍ ടെക്നോലജികളുടെ കടന്നു കയറ്റത്തിന് ഇടയില്‍ എപ്പോഴോ ബന്ധങ്ങള്‍ക്ക് വിലയില്ലാതായി. വിമാനമേറി പറക്കാന്‍ തുടങ്ങിയപോള്‍ പിച്ചവെച്ചു നടത്തിയവരെ നാം സൌകര്യപൂര്‍വ്വം മറന്നു. കീ ബോര്‍ഡ്ഇലുടെ  വിരലുകള്‍ പാഞ്ഞപ്പോള്‍ നാവിന്‍ തുമ്പില്‍ ആദ്യാക്ഷരം കുറിച്ചവരെ നാം അവഗണിച്ചു. ടെലഫോണും ഇന്റര്‍നെറ്റും അതിര്തികള്‍ക്കും അപ്പുറത്തേക്ക് നമ്മുടെ സൌഹൃദം വളര്തിയപ്പോള്‍ വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ പടിപ്പിച്ചവരോടും സംസാരിക്കാന്‍ നമുക്ക് സമയം ഇല്ലാതായി. കാര്ടൂനുകളുടെയും വീഡിയോ ഗെയ്മ്സിന്റെയും ക്രികട്ടിന്റെയും മായാലോകത്ത് വിഹരിക്കുന്ന ബാല്യങ്ങള്‍ മുത്തശി കഥകള്‍ കേള്കാതെ ആയി. മുതിര്‍ന്ന തലമുറ പഴന്ജന്മാരായി നമുക്ക്. അവരുടെ 'അറിവുകള്‍' 'അറിവുകേടുകള്‍' ആയി. പളുങ്ക് കൊട്ടാരങ്ങളില്‍ ഇരുന്നു നാം സ്വപ്നങ്ങളുടെ ആകാശ കോട്ടകള്‍ കെട്ടി. 

വൃദ്ധ ജനങ്ങളുടെ ദയനീയ അവസ്ഥ ചൂണ്ടി കാണിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നിരന്തരം ആയി നമ്മുടെ ഉറക്കം കെടുത്തുന്നു.വൃദ്ധ ജനങ്ങളുടെ സംരക്ഷണത്തിനായി പല നിയമങ്ങളും ഇന്ന് നിലവില്‍ ഉണ്ട് . ‘Maintenance of Parent Act’ അനുസരിച്ച് വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ 


മജിസ്ട്രടിനു മക്കളോട് ആവശ്യപ്പെടാം. ‘The Hindu 


Adoptions and Maintenance Act’ പ്രകാരം ഭാര്യ 


ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുന്നത് 


പോലെ പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്ന് 


ജീവനാംശം ആവശ്യപ്പെടാം. ‘The Domestic 


Violence Act’ഉം വൃദ്ധജനങ്ങള്‍ക്ക് സംരക്ഷണം 


വാഗ്ദാനം ചെയുന്നു. 

വൃദ്ധജന സംരക്ഷണത്തിന്റെ കാര്യത്തില്‍ 

അന്താരാഷ്‌ട്ര തലത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ 

ഉണ്ടായ വര്ഷം ആണ് ൨൦൧൦. മനുഷ്യാവകാശ 

പ്രവര്‍ത്തക ആയ മഗ്ദലിന സെപുല്‍ വേദ നോണ്‍ - 

കൊണ്ട്രിബ്യുടരി പെന്‍ഷന്‍ വൃദ്ധജനങ്ങളുടെ 

സാമുഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനെ 

കുറിച്ചും പട്ടിണി ഇല്ലാതാക്കുന്നതിനെ കുറിച്ചും 

എടുത്തു പറയുന്നു. ഇക്കഴിഞ്ഞ അന്താരാഷ്ട്ര 

വൃദ്ധദിനത്തില്‍ യു.എന്‍. ഹൈ കംമിഷനെര്‍ 

വൃദ്ധജനങ്ങളുടെ അവകാശത്തെ കുറിച്ച് പ്രഖ്യാപനം 

നടത്തി . വൃദ്ധജനങ്ങളുടെ അവകാശങ്ങള്‍ 

ഹനിക്കപെടുന്നുന്ടെന്നും അവ സംരക്ഷിക്കേണ്ടത് 

നമ്മുടെ ആവശ്യം ആണെന്നും ആ പ്രസ്താവന നമ്മെ 

ഓര്‍മപ്പെടുത്തുന്നു. ഏറ്റവും ഒടുവിലായി, കഴിഞ്ഞ 

നവംബറില്‍ യു.എന്‍. ജെനറല്‍ അസംബ്ലിയുടെ ഭാഗത്ത്‌ 

നിന്നും സുപ്രധാനമായ തീരുമാനം ഉണ്ടായിരിക്കുന്നു- 

വൃദ്ധജനങ്ങളുടെ സംരക്ഷണത്തെ കുറിച്ച് ചര്‍ച്ച 

ചെയ്യാന്‍ ആയി ഒരു വര്‍ക്കിംഗ്‌ ഗ്രൂപ്പ് 

രൂപവല്‍ക്കരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു.

നിയമങ്ങളുടെയും സംരക്ഷണ സംഘടനകളുടെയും 

എണ്ണം കൂടുന്നത് നമുക്ക് അപമാനകരം അല്ലെ ? 

അങ്ങനെ അടിചെല്‍പ്പിക്കപെടെണ്ടാത് ആണോ അത് . 

കുടുംബത്തിലായാലും സമൂഹത്തിലയാലും പരസ്പരം 

സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്ക് കഴിയണം. 

ജീവിത മൂല്യങ്ങള്‍ പകര്‍ന്നു കുട്ടികളെ വളര്‍ത്താന്‍ 

മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. മാറുന്ന 

സാഹചര്യങ്ങളില്‍ തങ്ങള്‍ക്കു ദോഷം ഇല്ലാത്ത 

രീതിയില്‍ നീങ്ങാന്‍ വൃധജനങ്ങള്‍ക്കും കഴിയണം. 

പരസ്പരം  ഉള്ള വിട്ടു വീഴ്ച്ചകളിലുടെ മാത്രമേ 

നമുക്ക് ജീവിതം സുഗമം ആയി മുന്നോട്ടു കൊണ്ട് 

പോകാനാവൂ.

ജീവിത സായന്തനത്തില്‍ എത്തി നില്‍ക്കുന്ന 'രണ്ടാം 

ബാല്യ' ക്കാരെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യം 

ആണ്. ഓര്‍ക്കുക, നാം നടന്നടുക്കുനതും 

മറ്റെങ്ങോട്ടുമല്ല....!!!

Friday, July 29, 2011

       "ഓരോ മരണവും ബാക്കി ആക്കുന്നത്
സ്നേഹ രാഹിത്യത്തിന്റെ വന്കടലുകള്‍ ആണ്."  
നാളെ കര്‍ക്കിടക വാവ് ....മരണത്തിന്റെ കൈ പിടിച്ച പോയവര്‍ പ്രിയപെട്ടവരെ കാണാന്‍ വീണ്ടും ഭൂമിയിലേക്ക്‌ എത്തുമെന്ന് നാം വിശ്വസിക്കുന്ന ദിനം. കുട്ടികാലം തൊട്ടേ ഓരോ മരണവും എന്റെ ജീവിതത്തില്‍ ശൂന്യത സൃഷ്ടിച്ചിരുന്നു . മറ്റൊരാള്‍ ഒരാള്‍ക്ക്‌ പകരം ആകില്ല എന്ന് ഓരോ മരണവും പറഞ്ഞു തന്നു ..എല്ലാവരും എപ്പോഴും ഒപ്പം ഉണ്ടാകില്ല എന്ന് ഓരോ മരണവും ഓര്‍മ്മ പെടുത്തി. ഓരോ മരണവും എന്നെ ഞെട്ടിച്ചു ...എന്നെ അനാഥ ആക്കി . യാത്ര പറയാതെ അവര്‍ പോകുന്നത് നിസ്സഹയായി ഞാന്‍ നോക്കി നിന്ന് ,  തിരികെ വരില്ലെന്നറിഞ്ഞിട്ടും പിന്‍ വിളികളുമായി ...ഇപ്പോഴും പനിച്ചു പൊള്ളുന്ന രാത്രികളില്‍ തണുത്ത കരസ്പര്‍ശങ്ങള്‍ ഞാന്‍ അറിയുന്നു . ഒറ്റപ്പെട്ടു പോകുന്ന സന്ദര്‍ഭങ്ങളില്‍ ആരോ തണല്‍ ആകുന്നു ...നാം കാണുന്നത് മാത്രമല്ലെല്ലോ ജീവിതം ...അതിനും അപ്പുറം ലോകം എന്തൊക്കെയോ നിഗൂടതകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു . 

ഇന്ന് മഴ പകല്‍ മുഴുവന്‍ തകര്‍ത്തു പെയ്യുകയായിരുന്നു , അനുഗ്രഹ വര്ഷം പോലെ തോന്നി എനിക്ക് . വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങാന്‍ നേരം ആയപ്പോഴും തോരമഴ കണ്ടു എല്ലാവരും മഴയെ ശപിച്ചു , ഞാന്‍ അപ്പോഴും പുഞ്ചിരിച്ചു. ഓരോ മഴ നൂലിനൊപ്പവും ആരൊക്കെയോ ഭൂമിയിലേക്ക്‌ ഇറങ്ങി വരും പോലെ ...കുട പിടിച്ചു ബസ് സ്ടോപ്പിലെക്ക്  നടക്കുമ്പോള്‍ ആരോ പറയുന്നത് കേട്ടു, വാവ് കഴിയാതെ മഴ തോരില്ല ...
എത്ര പവിത്രം ആയ വിശ്വാസമാണ് ഇത് .നമ്മുടെ പ്രിയപ്പെട്ടവര്‍ മറ്റൊരു ലോകത്ത് നിന്നും നമ്മെ കാണാന്‍ വരുന്നു ..അവരുടെ മോക്ഷത്തിനായി നാം വൃതം നോറ്റ് ബലി ഇടുന്നു . മുന്‍ തലമുറയെ നാം എത്ര മാത്രം വില കല്‍പ്പിക്കുന്നു ഇതിലുടെ ....എന്നാല്‍ ഇന്നോ ? ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരെ നോക്കാനോ  സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കാനോ തയ്യാറാകാത്ത എത്രെയോ മക്കള്‍ ഉണ്ട് ഇവിടെ ....പ്ന്നെയാണ് മരിച്ച ശേഷം അവരെ ഓര്‍ക്കുന്നത് !

മരിച്ചവര്‍ നക്ഷത്രങ്ങള്‍ ആകുമത്രേ ...ഓരോ നക്ഷത്രവും ഭൂമിയിലേക്ക്‌ ഇറങ്ങി വന്നെങ്കില്‍ ...ഈ രാത്രിയില്‍ എങ്കിലും ....അവയുടെ പ്രകാശം മനുഷ്യ മനസുകളില്‍ നിറഞ്ഞെങ്കില്‍....ഈ ലോകം സുന്ദരം ആയെങ്കില്‍ ......