Saturday, August 21, 2010

വീടിന്‍ വരാന്തയില്‍ നിലവിളക്ക് തെളിഞ്ഞപ്പോള്‍
ഇരുണ്ട മനസ്സുമായി വീടണഞ്ഞു ഞാന്‍
അമ്മയുടെ വാക്കുകള്‍
നാളെ ആണത്രേ ഓണം !!!
വരും വഴിക്കൊന്നും കണ്ടില്ലെല്ലോ
സൌരഭ്യം പരത്തുന്ന ഓണപ്പൂക്കള്‍
ഓണപ്പക്ഷികള്‍ തന്‍ പാട്ടും കേട്ടില്ല
മേളകളും മാമാങ്കങ്ങളും മാത്രം
ഓണവും ഇപ്പോള്‍ ഷോപ്പിംഗ്‌ ഉത്സവം
പെട്ടെന്ന് ഞെട്ടി തിരിഞ്ഞു ഞാന്‍
ഓര്‍മ്മകള്‍ തന്‍ ഓണക്കാലം
ചുണ്ടന്‍ വള്ളം തുഴഞ്ഞെത്തി ....
ഊഞ്ഞാല്‍ ചുവടും പൂക്കളങ്ങളും
സദ്യ വട്ടവും തിരുവാതിരയും
പ്രിയ ജനങ്ങള്‍ തന്‍ സംഗമവും
ഒന്നുമില്ലാതെ , ഒന്നുമില്ലാതെ
ഓണം കടന്നു പോകുന്നു....
തലയ്ക്കു മേല്‍ എപ്പോഴും
ടെമോക്ളിസ്സിന്‍ vaal ആണെല്ലോ

Thursday, August 19, 2010

ന്യുടന്റെ തിയറിയും രാസനാമങ്ങളും
തുന്നിക്കെട്ടിയ പുസ്തകത്തിന്റെ
അവസാന താളില്‍ ഒടുങ്ങി ...
അവാസനിക്കാത്ത ഒന്നിനെ
തേടിയുള്ള അന്വേഷണത്തില്‍
ഞാന്‍ ജീവിതം പഠിക്കാന്‍ ഇറങ്ങി ....

Tuesday, August 17, 2010

ഓരോ മരണവും ബാക്കി ആക്കുന്നത്
സ്നേഹ രാഹിത്യത്തിന്റെ വന്കടലുകള്‍ ആണ്.