Wednesday, November 23, 2011

നിന്നെയും കൂടെ കൂട്ടുന്നു

ഇനി എന്റെ മൌനങ്ങളിലേക്ക് വീണ മീട്ടാന്‍, 
വെയില്‍ ചായുന്ന  സായന്തനങ്ങളില്‍ 
കടല്‍ക്കരയുടെ വിരുന്നുണ്ണാന്‍,
മഞ്ഞു പെയ്യുന്ന മകര മാസങ്ങളില്‍ 
പാലപ്പൂ മണം നുകരാന്‍,
നിന്നെയും കൂടെ കൂട്ടുന്നു......

Sunday, August 21, 2011

അനാഥര്‍ ആക്കപ്പെടുന്ന രണ്ടാം ബാല്യക്കാര്‍

സ്നേഹിക്കാനും സ്നേഹിക്കപെടാനും ആരുമില്ലാതെ , നിറം കെട്ട ജീവിതവും ആയി , സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അവധി പറഞ്ഞ്...ഒരു കൂട്ടം പേര്‍ നമുക്ക് ഇടയില്‍ ഉണ്ട് . ജീവിതത്തിന്റെ വസന്ത കാലം അത്രെയും മക്കളുടെ നന്മക്ക് ആയി ചിലവഴിച്ചു ഒടുവില്‍ ക്ഷണിക്കാതെ വന്നെത്തിയ വാര്‍ധക്യ കാലത്ത് മക്കളാല്‍ ഉപേക്ഷിക്കപെടുന്ന അവസ്ഥ . പെട്ടെന്ന് അനാഥം ആക്കപെട്ടത്തിന്റെ നടുക്കത്തോടൊപ്പം ശാരിരിക വിഷമങ്ങളും വൃദ്ധ ജനങ്ങളെ അലട്ടാറുണ്ട് .


അടുത്ത കാലത്താണ് വാര്‍ധക്യം ഒരു ശാപം ആയി മാറിയത്. രണ്ടു തലമുറകള്‍ തമ്മില്‍ ഇത്രയേറെ അന്തരം വേറൊരു കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ടാകില്ല. മുന്‍ കാലങ്ങളില്‍  ജീവിതരീതി ലളിതവും ജീവിത മൂല്യങ്ങള്‍ ഉയര്‍ന്നതും ആയിരുന്നു. മുതിര്‍ന്നവരെയും അവരുടെ അനുഭവ ജ്ഞാനത്തെയും പിന്തലമുരക്കാര്‍ വിലമതിച്ചിരുന്നു. വീട്ടില്‍ മുതിര്‍ന്നവര്‍ ഉണ്ടാകുക എന്നത് ആവശ്യവും ആശ്വാസവും ആയിരുന്നു. എന്നാല്‍ ടെക്നോലജികളുടെ കടന്നു കയറ്റത്തിന് ഇടയില്‍ എപ്പോഴോ ബന്ധങ്ങള്‍ക്ക് വിലയില്ലാതായി. വിമാനമേറി പറക്കാന്‍ തുടങ്ങിയപോള്‍ പിച്ചവെച്ചു നടത്തിയവരെ നാം സൌകര്യപൂര്‍വ്വം മറന്നു. കീ ബോര്‍ഡ്ഇലുടെ  വിരലുകള്‍ പാഞ്ഞപ്പോള്‍ നാവിന്‍ തുമ്പില്‍ ആദ്യാക്ഷരം കുറിച്ചവരെ നാം അവഗണിച്ചു. ടെലഫോണും ഇന്റര്‍നെറ്റും അതിര്തികള്‍ക്കും അപ്പുറത്തേക്ക് നമ്മുടെ സൌഹൃദം വളര്തിയപ്പോള്‍ വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ പടിപ്പിച്ചവരോടും സംസാരിക്കാന്‍ നമുക്ക് സമയം ഇല്ലാതായി. കാര്ടൂനുകളുടെയും വീഡിയോ ഗെയ്മ്സിന്റെയും ക്രികട്ടിന്റെയും മായാലോകത്ത് വിഹരിക്കുന്ന ബാല്യങ്ങള്‍ മുത്തശി കഥകള്‍ കേള്കാതെ ആയി. മുതിര്‍ന്ന തലമുറ പഴന്ജന്മാരായി നമുക്ക്. അവരുടെ 'അറിവുകള്‍' 'അറിവുകേടുകള്‍' ആയി. പളുങ്ക് കൊട്ടാരങ്ങളില്‍ ഇരുന്നു നാം സ്വപ്നങ്ങളുടെ ആകാശ കോട്ടകള്‍ കെട്ടി. 

വൃദ്ധ ജനങ്ങളുടെ ദയനീയ അവസ്ഥ ചൂണ്ടി കാണിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നിരന്തരം ആയി നമ്മുടെ ഉറക്കം കെടുത്തുന്നു.വൃദ്ധ ജനങ്ങളുടെ സംരക്ഷണത്തിനായി പല നിയമങ്ങളും ഇന്ന് നിലവില്‍ ഉണ്ട് . ‘Maintenance of Parent Act’ അനുസരിച്ച് വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ 


മജിസ്ട്രടിനു മക്കളോട് ആവശ്യപ്പെടാം. ‘The Hindu 


Adoptions and Maintenance Act’ പ്രകാരം ഭാര്യ 


ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുന്നത് 


പോലെ പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്ന് 


ജീവനാംശം ആവശ്യപ്പെടാം. ‘The Domestic 


Violence Act’ഉം വൃദ്ധജനങ്ങള്‍ക്ക് സംരക്ഷണം 


വാഗ്ദാനം ചെയുന്നു. 

വൃദ്ധജന സംരക്ഷണത്തിന്റെ കാര്യത്തില്‍ 

അന്താരാഷ്‌ട്ര തലത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ 

ഉണ്ടായ വര്ഷം ആണ് ൨൦൧൦. മനുഷ്യാവകാശ 

പ്രവര്‍ത്തക ആയ മഗ്ദലിന സെപുല്‍ വേദ നോണ്‍ - 

കൊണ്ട്രിബ്യുടരി പെന്‍ഷന്‍ വൃദ്ധജനങ്ങളുടെ 

സാമുഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനെ 

കുറിച്ചും പട്ടിണി ഇല്ലാതാക്കുന്നതിനെ കുറിച്ചും 

എടുത്തു പറയുന്നു. ഇക്കഴിഞ്ഞ അന്താരാഷ്ട്ര 

വൃദ്ധദിനത്തില്‍ യു.എന്‍. ഹൈ കംമിഷനെര്‍ 

വൃദ്ധജനങ്ങളുടെ അവകാശത്തെ കുറിച്ച് പ്രഖ്യാപനം 

നടത്തി . വൃദ്ധജനങ്ങളുടെ അവകാശങ്ങള്‍ 

ഹനിക്കപെടുന്നുന്ടെന്നും അവ സംരക്ഷിക്കേണ്ടത് 

നമ്മുടെ ആവശ്യം ആണെന്നും ആ പ്രസ്താവന നമ്മെ 

ഓര്‍മപ്പെടുത്തുന്നു. ഏറ്റവും ഒടുവിലായി, കഴിഞ്ഞ 

നവംബറില്‍ യു.എന്‍. ജെനറല്‍ അസംബ്ലിയുടെ ഭാഗത്ത്‌ 

നിന്നും സുപ്രധാനമായ തീരുമാനം ഉണ്ടായിരിക്കുന്നു- 

വൃദ്ധജനങ്ങളുടെ സംരക്ഷണത്തെ കുറിച്ച് ചര്‍ച്ച 

ചെയ്യാന്‍ ആയി ഒരു വര്‍ക്കിംഗ്‌ ഗ്രൂപ്പ് 

രൂപവല്‍ക്കരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു.

നിയമങ്ങളുടെയും സംരക്ഷണ സംഘടനകളുടെയും 

എണ്ണം കൂടുന്നത് നമുക്ക് അപമാനകരം അല്ലെ ? 

അങ്ങനെ അടിചെല്‍പ്പിക്കപെടെണ്ടാത് ആണോ അത് . 

കുടുംബത്തിലായാലും സമൂഹത്തിലയാലും പരസ്പരം 

സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്ക് കഴിയണം. 

ജീവിത മൂല്യങ്ങള്‍ പകര്‍ന്നു കുട്ടികളെ വളര്‍ത്താന്‍ 

മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. മാറുന്ന 

സാഹചര്യങ്ങളില്‍ തങ്ങള്‍ക്കു ദോഷം ഇല്ലാത്ത 

രീതിയില്‍ നീങ്ങാന്‍ വൃധജനങ്ങള്‍ക്കും കഴിയണം. 

പരസ്പരം  ഉള്ള വിട്ടു വീഴ്ച്ചകളിലുടെ മാത്രമേ 

നമുക്ക് ജീവിതം സുഗമം ആയി മുന്നോട്ടു കൊണ്ട് 

പോകാനാവൂ.

ജീവിത സായന്തനത്തില്‍ എത്തി നില്‍ക്കുന്ന 'രണ്ടാം 

ബാല്യ' ക്കാരെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യം 

ആണ്. ഓര്‍ക്കുക, നാം നടന്നടുക്കുനതും 

മറ്റെങ്ങോട്ടുമല്ല....!!!

Friday, July 29, 2011

       "ഓരോ മരണവും ബാക്കി ആക്കുന്നത്
സ്നേഹ രാഹിത്യത്തിന്റെ വന്കടലുകള്‍ ആണ്."  
നാളെ കര്‍ക്കിടക വാവ് ....മരണത്തിന്റെ കൈ പിടിച്ച പോയവര്‍ പ്രിയപെട്ടവരെ കാണാന്‍ വീണ്ടും ഭൂമിയിലേക്ക്‌ എത്തുമെന്ന് നാം വിശ്വസിക്കുന്ന ദിനം. കുട്ടികാലം തൊട്ടേ ഓരോ മരണവും എന്റെ ജീവിതത്തില്‍ ശൂന്യത സൃഷ്ടിച്ചിരുന്നു . മറ്റൊരാള്‍ ഒരാള്‍ക്ക്‌ പകരം ആകില്ല എന്ന് ഓരോ മരണവും പറഞ്ഞു തന്നു ..എല്ലാവരും എപ്പോഴും ഒപ്പം ഉണ്ടാകില്ല എന്ന് ഓരോ മരണവും ഓര്‍മ്മ പെടുത്തി. ഓരോ മരണവും എന്നെ ഞെട്ടിച്ചു ...എന്നെ അനാഥ ആക്കി . യാത്ര പറയാതെ അവര്‍ പോകുന്നത് നിസ്സഹയായി ഞാന്‍ നോക്കി നിന്ന് ,  തിരികെ വരില്ലെന്നറിഞ്ഞിട്ടും പിന്‍ വിളികളുമായി ...ഇപ്പോഴും പനിച്ചു പൊള്ളുന്ന രാത്രികളില്‍ തണുത്ത കരസ്പര്‍ശങ്ങള്‍ ഞാന്‍ അറിയുന്നു . ഒറ്റപ്പെട്ടു പോകുന്ന സന്ദര്‍ഭങ്ങളില്‍ ആരോ തണല്‍ ആകുന്നു ...നാം കാണുന്നത് മാത്രമല്ലെല്ലോ ജീവിതം ...അതിനും അപ്പുറം ലോകം എന്തൊക്കെയോ നിഗൂടതകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു . 

ഇന്ന് മഴ പകല്‍ മുഴുവന്‍ തകര്‍ത്തു പെയ്യുകയായിരുന്നു , അനുഗ്രഹ വര്ഷം പോലെ തോന്നി എനിക്ക് . വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങാന്‍ നേരം ആയപ്പോഴും തോരമഴ കണ്ടു എല്ലാവരും മഴയെ ശപിച്ചു , ഞാന്‍ അപ്പോഴും പുഞ്ചിരിച്ചു. ഓരോ മഴ നൂലിനൊപ്പവും ആരൊക്കെയോ ഭൂമിയിലേക്ക്‌ ഇറങ്ങി വരും പോലെ ...കുട പിടിച്ചു ബസ് സ്ടോപ്പിലെക്ക്  നടക്കുമ്പോള്‍ ആരോ പറയുന്നത് കേട്ടു, വാവ് കഴിയാതെ മഴ തോരില്ല ...
എത്ര പവിത്രം ആയ വിശ്വാസമാണ് ഇത് .നമ്മുടെ പ്രിയപ്പെട്ടവര്‍ മറ്റൊരു ലോകത്ത് നിന്നും നമ്മെ കാണാന്‍ വരുന്നു ..അവരുടെ മോക്ഷത്തിനായി നാം വൃതം നോറ്റ് ബലി ഇടുന്നു . മുന്‍ തലമുറയെ നാം എത്ര മാത്രം വില കല്‍പ്പിക്കുന്നു ഇതിലുടെ ....എന്നാല്‍ ഇന്നോ ? ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരെ നോക്കാനോ  സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കാനോ തയ്യാറാകാത്ത എത്രെയോ മക്കള്‍ ഉണ്ട് ഇവിടെ ....പ്ന്നെയാണ് മരിച്ച ശേഷം അവരെ ഓര്‍ക്കുന്നത് !

മരിച്ചവര്‍ നക്ഷത്രങ്ങള്‍ ആകുമത്രേ ...ഓരോ നക്ഷത്രവും ഭൂമിയിലേക്ക്‌ ഇറങ്ങി വന്നെങ്കില്‍ ...ഈ രാത്രിയില്‍ എങ്കിലും ....അവയുടെ പ്രകാശം മനുഷ്യ മനസുകളില്‍ നിറഞ്ഞെങ്കില്‍....ഈ ലോകം സുന്ദരം ആയെങ്കില്‍ ......
ഒറ്റയടി പാതയുടെ ഓരത്തെവിടെയോ
ഒരു വിരല്‍ത്തുമ്പ് അകലെ നീ ഉണ്ടായിരുന്നല്ലേ ?
പൊടി കൂട്ടങ്ങള്‍ എന്റെ കണ്ണിമകളെ
മറച്ചു കളഞ്ഞിരുന്നു ...
ചൂണ്ടി കാണിക്കാന്‍ ഒപ്പമാരും ഉണ്ടായിരുന്നുമില്ല.

വഴി അവസാനിക്കുന്നില്ലെല്ലോ ?, ഞാന്‍ ആശ്വസിച്ചു.
അമ്പിളിയെ പോലെ നീ എന്നെ പിന്തുടരുമെന്നും.

ഒന്നുകില്‍ ,
ഒരിക്കലും സന്ധിക്കാത്ത വഴികളിലുടെ ആവാം 
നമ്മുടെ യാത്ര ...
അല്ലെങ്കില്‍ ,
വഴികള്‍ സന്ധിക്കുന്നത് പിരിയാന്‍ വേണ്ടി മാത്രമാവാം.

Wednesday, June 8, 2011

ഓഫീസിലേക്ക്  ഇറങ്ങാനുള്ള തിരക്കില്‍ 
പലപ്പോഴും പത്രവാര്‍ത്തകള്‍ വായിച്ചു 
കേള്‍പ്പിക്കാരുള്ളത് അച്ഛനാണ് ....
ഇന്ന് അച്ഛന്‍ പത്രവും ആയി നേരെ 
എന്റെ മുന്നിലെത്തി ...
ചരമ പേജിലെ ചിരിക്കുന്ന മുഖത്തിന്‌ 
പച്ചക്കറി കടയിലെ പയ്യനോട് സാമ്യം
ഉറപ്പു വരുത്താന്‍ വന്നതാണ് അച്ഛന്‍ 
ആര്‍ക്കും ഏതു നിമിഷവും കേറി ഇരിക്കാനുള്ള 
സ്ഥലമായി മാറിയിരിക്കുന്നു ചരമ പേജ് !

Friday, June 3, 2011

മനസ്സിന്റെ ഇറയത്തു നിന്നും
പെട്ടെന്നൊരു നാള്‍ നീ ഇറങ്ങി വന്നു.
എന്റെ ഓര്‍മകളെ ഭ്രാന്ത്‌ പിടിപ്പിക്കാന്‍...
മൈഗ്രന്‍ രാത്രിയിലെന്ന പോലെ 
സ്നേഹ സാമ്രാജ്യങ്ങളിലേക്ക് 
മഴ നാരുകള്‍ കോര്‍ത്തിണക്കി 
എന്റെ വിമൂകതയില്‍ നിശാശലഭം 
പോലെ നീ പാറി ....
നിന്റെ സ്വപ്നങ്ങളുടെ തുമ്പിലേക്ക്‌ 
എന്നെയും കൂടി കൊരുത്തിടുക 
വര്‍ണ ശബളിമം ആകട്ടെ അവയും...
പക്ഷെ ...
ഓര്‍മ്മകള്‍ക്കൊപ്പം  എന്നെ വിട്ടേക്കുക!!!

Tuesday, April 19, 2011

നിന്റെ കേള്‍വിക്കാരി ആയിരുന്നു ഞാന്‍ 
ഇത്ര നാളും...
കടല്‍ കാറ്റ് ഏറ്റു കടല കൊറിച്ചു 
നമ്മള്‍ കലഹിചിരുന്നത് നിന്റെ 
ആദര്‍ശങ്ങള്‍ക്ക് വേണ്ടി ആയിരുന്നു 
എന്നേക്കാള്‍ പ്രിയപ്പെട്ട ആദര്‍ശങ്ങള്‍ക്ക് വേണ്ടി...
എന്നിട്ട്,
പെട്ടന്നൊരു നാള്‍ നീ നടന്നകന്നു, 
വിശ്വാസങ്ങളെ തള്ളി പറഞ്ഞ്....

നാളെ നിനക്കെന്റെ പ്രണയവും ചെടിചെക്കാം
കാരണങ്ങള്‍ ഇല്ലാതെ പ്രണയിനിയെയും തള്ളി പറഞ്ഞേക്കാം 
വാക്കിനും  വിശ്വാസത്തിനും വിലയില്ലാത്ത ലോകത്ത് നിന്നും 
മറ്റെന്താണ് പ്രതീക്ഷിക്കാന്‍ ആകുക ?

ഇന്നലെ വരെ നിനക്ക് പൊയ്മുഖങ്ങള്‍ ഇല്ലായിരുന്നു 
ഇന്ന് നീയും അവര്‍ക്കൊപ്പം കൂടി 
"അവര്‍" ആണെല്ലോ ഭൂരിപക്ഷം 
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തെ മാനിക്കാതെ തരമില്ലെല്ലോ ?

Thursday, February 3, 2011

നെടുമുടിയിലേക്ക് ഒരു യാത്ര



                                                                                                                                          31.01.2011


In the hangover of a memorable journey! ഒരാഴ്ച മുഴുവന്‍ കാത്തിരിക്കുനത് ഞായരാഴ്ച്ചക്ക് ആണ്. Six days monotonous office ലൈഫ് നു ശേഷം ഇഷ്ടമുള്ള  രീതിയില്‍ ചെലവിടാന്‍ ഒരു ദിവസം. അങ്ങനെ കിട്ടുന്ന ദിനം superb  ആയാലോ ? അങ്ങനെ ഒരു സണ്‍‌ഡേ ആയിരുന്നു ഇന്ന് . 


നെടുമുടിയിലേക്ക് ഒരു യാത്ര .... സാധാരണ മലയാളികള്‍ക്ക് നെടുമുടി എന്ന് കേള്‍ക്കുമ്പോള്‍ നെടുമുടി വേണുവിനെ ഓര്‍മ വരുമെങ്കില്‍ ഞങ്ങള്‍ക്ക് അതിനു മുന്‍പേ വേറൊരാളിന്റെ മുഖം തെളിഞ്ഞു വരും- രാമകൃഷ്ണ പിള്ള സാറിന്റെ, ഞങ്ങളുടെ സ്വന്തം നെടുമുടി സാറിന്റെ ...കായംകുളം എച്. ഓ .യിലേക്ക് സാര്‍ വന്ന പ്രഭാതം ഇന്നും ഓര്‍ക്കുന്നു . tenure ട്രാന്‍സ്ഫര്‍ ന്റെ ഭാഗം ആയി  ശുഫ്ഫ്ലിംഗ് നടക്കുന്ന സമയം . അന്ന് ,  കമ്പ്യൂട്ടര്‍ ഒക്കെ അറിയുമോ എന്ന് skandaraajan സാര്‍ തിരക്കിയപോള്‍ "അത്യാവശ്യം" എന്ന്  സാറിന്റെ വിനീതം ആയ മറുപടി. ആ മറുപടി പിനീട് പലപ്പോഴും എന്റെ കാതില്‍ ഇരമ്പി- സാര്‍ style ആയി work മാനേജ് ചെയുന്നത് കണ്ടപോഴൊക്കെ . സാറിന്റെ പ്രായത്തിലുള്ള അധികം ആരും മിനക്കെടാത്തത് സാര്‍ പുഷ്പം പോലെ പഠിച്ചു എടുത്തിരിക്കുന്നു. സാറിന്റെ 'കുഞ്ഞേ' വിളിയില്‍ കാലം തട്ടി എടുത്ത സ്നേഹ വാത്സല്യങ്ങള്‍ ഒക്കെയും ഞാന്‍ ഒരുമിച്ചു അനുഭവിച്ചിരുന്നു . അതില്‍ ഒരു തരി എങ്കിലും തിരികെ നല്‍കാന്‍ എനിക്ക് ആയിട്ടുണ്ടാകുമോ ? കഴിഞ്ഞ B'daykku ആരോ പറഞ്ഞറിഞ്ഞു സാര്‍ എന്നേ വിളിച്ചു ആശംസകള്‍ നേരാന്‍ ...അന്ന് എനിക്ക് കിട്ടിയ the most surprising call  സാരിന്റെത് ആയിരുന്നു . 


നാം ഒരാള്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ അയാള്‍ക്ക്‌ നമ്മെ എത്ര മാത്രം comfortable  ആക്കാന്‍ പറ്റുമോ അതാണ്‌ അദ്ദേഹത്തിന്റെ മഹത്വം . ചുറ്റും ഉള്ളവര്‍ക്ക് positive എനര്‍ജി പകരാന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കും . 
Yes, Nedumudi Sir is a bit more special to me! That is why I should attend today's trip. രേഖ ചേച്ചിയുടെ വിവാഹത്തില്‍ പങ്കെടുക്കാതെ , അമ്മ 'അമ്മായി' ഒരുങ്ങുന്നത് കാണാന്‍ പോകാതെ എല്ലാവര്ക്കും ഒപ്പം നെടുമുടിക്ക് വന്നതിന്റെ sole reason അതാണ്‌ , അത് മാത്രം ആണ് . Sir is a bit more special to me !!!


എച് . ഓ യില്‍ വര്‍ക്ക്‌ ചെയുംപോഴേ ഞാന്‍ സാറിനോട് പറയുമായിരുന്നു . ഒരു ദിവസം സാറിന്റെ നാട്ടിലേക്ക് വരണം . അപ്പോള്‍ ഒന്നും ചിന്തിച്ചിരുന്നില്ല , അത് സാറിന്റെ retirementinu ആകുമെന്ന് . സാര്‍ റിട്ടയര്‍ ആകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആകുമായിരുന്നില്ല . ഇത്രയ്ക്കു ഒരു നഷ്ടബോധം തോന്നിയിട്ടുള്ളത് ആനന്ദ കൃഷ്ണന്‍ സാറിന്റെ retirementinu  ആണ് . But he is always with us. അത് പോലെ എല്ലാ കാര്യങ്ങള്‍ക്കും നെടുമുടി സാറും ഒപ്പം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു , പ്രാര്‍ഥിക്കുന്നു . 


സെലിന്‍ ചേച്ചിയുടെ വിവാഹത്തിന് പോയപ്പോള്‍ ആണ് രാധാകൃഷ്ണന്‍ ചേട്ടന്‍ നെടുമുടി സാറിന്റെ സെന്റ്‌ ഓഫ്‌ കാര്യം എടുത്തിട്ടത് . അപോഴേ ഞാന്‍ പറഞ്ഞു യാത്ര ഒരു ഹോളിടായ്‌ ആക്കണേ എന്ന് . അത് തീരുമാനിച്ചു കഴിഞ്ഞെന്നു ചേട്ടന്‍ . ഞാന്‍ ഹാപ്പി ആയി . ഒരു മാസം പറന്നു പോയി . ഡിസംബര്‍ 29 ഇല്‍ നിന്നും ജനുവരി 30  ലേക്ക് പറന്നിറങ്ങിയ പോലെ ...  new ഇയര്‍
ലെ ആദ്യ മാസം സുന്ദരം ആയി കടന്നു പോയി . പ്രിയപ്പെട്ട കുറെ പേരെ കാണാനും , യാത്രകള്‍ ചെയാനും , an array of experiences ലുടെ കടന്നു പോകാനും കഴിഞ്ഞു .


പതിനൊന്നു മണിക്ക് എച് . ഓ യില്‍ നിന്ന് പോകുമെന്ന് പറഞ്ഞെങ്കിലും പത്തു മുപ്പതിന് ഞാന്‍ അവിടെ എത്തി . വിനീത ചേച്ചിയും ശര്‍മാജിയും എച് . ഓ ക്ക് opposite സിടെഇല്‍ നില്‍പ്പുണ്ടായിരുന്നു . പിന്നാലെ Lekshmi, Radhakrishnan Chettan, Balan Sir, Bhuvan, Shailaja Sir,  ഒക്കെ എത്തി . എച് .ഓ യിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ലീല സാറും വന്നു . Lekshmi എച് ഓ കണ്ടപ്പോള്‍ ഹാപ്പി ആയി . മെയ്‌ ആകുമ്പോള്‍ ലെക്ഷ്മി മാന്നാറിനു പോയിട്ട് രണ്ടു വര്ഷമാകും . ലെക്ഷ്മി ആവേശത്തോടെ ഓരോന്നും നോക്കി കണ്ടു . കതകിന്റെ ഭംഗി പോയി , സീറിംഗ് arrangements   മാറി , പുതിയ കസേരകള്‍ , ....മുകളില്‍ ഡൈനിങ്ങ്‌ റൂമില്‍ അതെ സ്വിച്ച് ,table സ്ഥാനം മാറിയിരിക്കുന്നു . Washing കോര്‍ണര്‍ ലെ ലെക്ഷ്മിക്ക് അലെര്‍ജി  ഉള്ള ലൈറ്റിന്റെ കാര്യം ഞാന്‍ ഓര്‍മിപ്പിച്ചു. Resmi chechi, Salini chechi, Arya, Deepa ചേച്ചി ഒഴികെ എല്ലാരും ഉണ്ടായിരുന്നു . Lekshmi chechi, Smitha chechi, and Anitha  മുകളിലേക്ക് എത്തി . Anitha Sreejith നെ തിരക്കി . Anitha Sreejith and me  മറ്റൊരു സുവര്‍ണ കാലത്തിന്റെ ഓര്‍മ തടവുകാര്‍ ആണെല്ലോ ? അനിതയുടെ വിവാഹം ഫിക്സ് ചെയ്ടെന്നു ...ശാലിനി ചേച്ചിയെ വിളിച്ചു ഞാന്‍ , ചേച്ചി വരുനില്ല . 


പതിനൊന്നു കഴിഞ്ഞു , പതിനോന്നരയും കഴിഞ്ഞു . വണ്ടി കാണുന്നില്ല . ഞങ്ങള്‍ താഴെ എത്തിയപ്പോള്‍ members  ന്റെ എണ്ണം കൂടി . Soman sir, Santhosh sir, Rajesh, Ajeesh, Aji chettan , Anandakrishnan Sir, Dharmajan Sir, Leelamma chechi, Anil Sir, Jayan sir, Girish Sir, Bindu Chechi, ........ പന്ത്രണ്ടു കഴിഞ്ഞു വണ്ടി ഏതാണ - Meenu അനീഷ്‌. 12.10nu  ഞങ്ങള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു . 


വിനീത ചേച്ചിയും ലെക്ഷ്മിയും ഞാനും ഒരുമിച്ചിരുന്നു . പാട്ടൊക്കെ ഇട്ടെങ്കിലും ഒരു "ഓളം" ഇല്ലെന്നു ലെക്ഷ്മി . എല്ലാവരും ചേര്‍ന്ന് പാട്ട് പാടാം എന്ന് പറഞ്ഞു മൈക്ക് എടുപ്പിച്ചതാണ് . പക്ഷെ പിന്നിലേക്ക്‌ റേഞ്ച് ഇല്ല . ചേപ്പാട് നിന്നും varghese അച്ചായനും തോമസ്‌ സാറും കയറി . ആനന്ദ കൃഷ്ണന്‍ സാര്‍ നല്ലൊരു തുടക്കം ഇട്ടെങ്കിലും മൈക്ക് അച്ചായന്റെ കൈയില്‍ എത്തിയപ്പോഴേക്കും കൈ വിട്ടു പോയി ....പിന്‍ നിരയില്‍ ഞങ്ങള്‍ തമാശകളുമായി ...എന്തായാലും നെടുമുടി എത്തിയത്  അറിഞ്ഞില്ല. 


ബസ് ഇറങ്ങി സ്വല്‍പ്പം നടക്കണം സാറിന്റെ വീടിലേക്ക്‌ . Skandarajan Sirne കണ്ടു .ഞങ്ങള്‍ നടന്നു ....കാഴ്ചകള്‍ കണ്ടു കണ്ടു ....കണ്ണെത്താത്ത നെല്പാടങ്ങള്‍ ആരുടെ മനസ്സിനെയാണ്‌ ആഹ്ലാദ ഭരിതമാക്കാതിരിക്കുക ?  technologies വളരുമ്പോഴും നമ്മുടെ 
primitive feeling ആന്‍ഡ്‌ ethivism  ആണ് നമ്മുടെ മനസ്സിനെ നയിക്കുന്നത് . 


നെടുമുടി സാറും കുടുംബവും എല്ലാവരെയും വീടിനുള്ളിലേക്ക് ക്ഷേണിക്കുന്നു . സെലിന്‍ ചേച്ചിയും മനോജ്‌ ഏട്ടനും നേരത്തെ എത്തി . സാറിന്റെ വീടിനു മുന്നില്‍ പുഴ ആണ് . വീടിനും പുഴക്കും ഇടയില്‍ നട വഴി .ഞങ്ങള്‍ മെല്ലെ നടന്നു . ഇടയ്ക്കു പുഴയിളുടെ പോയ ബോട്ടില്‍ ഇരുന്ന സായിപ്പിനും മദാമ്മക്കും നേരെ കൈ വീശി ....അക്കരയിലുടെ ഐസ് വില്‍പ്പനക്കാരന്‍ പോകുന്നതിന്റെ ബെല്‍ .


ഭക്ഷണം കഴിക്കാന്‍ ഇരുന്നു . ഇത്ര ഏറെvegetarians. വിളംബുകാര്‍ക്ക്   അത്ഭുതം . ഞങ്ങള്‍ക്ക് കറിയും ആയി നെടുമുടി സാര്‍ എത്തി . പലപ്പോഴും ഞാന്‍ ഓര്‍ക്കും എന്റെ അപ്പൂപ്പന്റെ ഒരു സ്വഭാവം ആണ് സാറിനും . മറ്റുള്ള എല്ലാരേയും കെയര്‍ ചെയ്തു , ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ , എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു ....ഭക്ഷണ ശേഷവും ഞങ്ങള്‍ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടിരുന്നു . കഥക്ക് വല്ലതും കിട്ടിയോ എന്ന് ജയന്‍ സാറിന്റെ അന്വേഷണം . മൈസൂര്‍ പി ടി സി യെ കുറിച്ച് ഒരു കുറിപ്പ് ആവശ്യപെട്ടു സാര്‍ .


സെലിന്‍ ചേച്ചിയും മനോജ്‌ ഏട്ടനും ഇറങ്ങി , ഒപ്പം ലെക്ഷ്മിയും . മൂന്നു മണിയോടെ ഞങ്ങള്‍ ഇറങ്ങി .തിരികെ നടക്കുമ്പോള്‍ സര്‍പ്പ കാവ് കണ്ടു , വില്ലേജ്  ഓഫീസും. ഞങ്ങള്‍ മടക്ക യാത്രയില്‍ ....അടിച്ചു പൊളിച്ചു തിരികെ എത്തി ....'ഇമ്മിണി വലിയ ' കൈ വീശി 
മനസ്സ് കൊണ്ട് എല്ലാറ്റിനോടും  യാത്ര പറഞ്ഞു .....

Saturday, January 22, 2011

ഓര്‍മകളില്‍ പാസ്‌ വേഡ് മാത്രം

ദിവസങ്ങള്‍ ...ദിവസങ്ങളല്ല, മാസങ്ങള്‍ തന്നെ ആയിട്ടുണ്ടാകും ഞാന്‍ വേറെ ഒരാളിനെ  കണ്ടിട്ട്. തീയതിയുടെയും ദിവസത്തിന്റെയും ഒക്കെ ചതുര കറുപ്പുകള്‍ എന്നേ മാഞ്ഞു പോയിരിക്കുന്നു. ഓര്‍മ്മകള്‍ വ്യര്‍ത്ഥം ആണത്രേ ഇന്ന് ...


ഒരു ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ ആയ എന്റെ ശരീരവും മനസ്സും സമയ ക്രമം അനുസരിച്ച് ജോലി ചെയ്യാന്‍ സന്നദ്ധം ആയിരിക്കുന്നു. മുന്നില്‍ എത്തുന്ന ടാര്‍ഗറ്റ് എത്ര കുറച്ചു സമയത്തിനുള്ളില്‍ തീര്‍ക്കാം എന്ന് മാത്രം ആണ് എന്നിലെ രോബോടിന്റെ ചിന്ത. അതിനപ്പുറം, അതിനുമപ്പുറം ഒന്നും തന്നെ ഇല്ല . കീ ബോര്ടിലുടെ വിരല്‍ ഓടിക്കുമ്പോള്‍ പിറന്നു വീഴുന്ന അക്ഷരങ്ങള്‍ക്ക് പോലും പരിഹാസത്തിന്റെ കണ്ണുകള്‍ ഉണ്ടോ ? ഓര്‍മ്മകള്‍ വ്യര്‍ത്ഥം ആണത്രേ ഇന്ന് ...


മീരാ ....., നീ ....നീയും എന്നേ പോലെ ഏതെങ്കിലും കഒംപയ്ടെര്‍ഇന്റെ  മുന്‍പില്‍ രാപ്പകലുകള്‍ അറിയാതെ , കാലഭേദങ്ങള്‍ അറിയാതെ, നിലാവിനെ സ്നേഹിക്കാതെ , മഴ വഴികള്‍ നിനക്കാതെ ....ചിങ്ങ നിലാവ് പെയ്യുന്നതും കനികൊന്നകള്‍ പൂക്കുന്നതും ഒരുമിച്ചു കണ്ടവര്‍ അല്ലെ നമ്മള്‍ ? ആരോ വരച്ചിട്ട വഴികളിലുടെ സഞ്ചരിക്കുമ്പോഴും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ നമുക്ക് സ്വന്തം ആയിരുന്നെല്ലോ ? പിന്നെ എപ്പോഴാണ് , എപോഴാണ് സന്ധ്യയുടെ ശോണിമയും രാവിന്‍റെ കുളിര്‍മയും നമുക്ക് അന്യം ആയതു . രണ്ടു കൈ വഴികളില്‍ ആയി , ഇനി ഒരിക്കലും അടുക്കാന്‍ ആകാത്ത വിധം നാം അകന്നത് ....ഓര്‍മ്മകള്‍ വ്യര്‍ത്ഥം ആണത്രേ ഇന്ന് ....


മീരാ ...നിന്നിലേക്ക്‌ എത്തിപെടാനുള്ള നിന്റെ പേര് ...അതും കോഡുകള്‍  ആയി രൂപന്തരപെട്ടു കഴിഞ്ഞുവോ ? മേല്‍വിലാസം ഇല്ലാതെ ആയി കഴിഞ്ഞ നമുക്ക് ഇന്ന് "ഐ ഡി "കല്‍ മാത്രമല്ലേ ഉള്ളു , നമ്മുടെ ഓര്‍ത്തെടുക്കല്‍ ഒക്കെയും ഒരു പാസ്‌ വേഡില്‍ ഒതുങ്ങിയില്ലേ ? നിശബ്ദതയുടെ പരകോടിയില്‍ കൂട് കൂട്ടുമ്പോഴും മീരാ ....ഇടയ്ക്കു എങ്കിലും ആഗ്രഹിക്കാരില്ലേ ഒരു വിളിക്കായി ...സ്നേഹത്തിന്റെ സുഗന്തം അറിയാത്ത നോട്ടുകെട്ടുകള്‍ക്ക് നാം വലിച്ചെറിഞ്ഞ ലോകം തിരികെ തരാന്‍ ആകുമോ ? ഓര്‍മ്മകള്‍ വ്യര്‍ത്ഥം ആണത്രേ ഇന്ന് ...


മീരാ ...നാം വലുതാകുക ആയിരുന്നോ ? അതോ ചെറുതാകുകയോ , ഒരു കടുക് മണിയോളം .....?