ഒറ്റയടി പാതയുടെ ഓരത്തെവിടെയോ
ഒരു വിരല്‍ത്തുമ്പ് അകലെ നീ ഉണ്ടായിരുന്നല്ലേ ?
പൊടി കൂട്ടങ്ങള്‍ എന്റെ കണ്ണിമകളെ
മറച്ചു കളഞ്ഞിരുന്നു ...
ചൂണ്ടി കാണിക്കാന്‍ ഒപ്പമാരും ഉണ്ടായിരുന്നുമില്ല.
വഴി അവസാനിക്കുന്നില്ലെല്ലോ ?, ഞാന്‍ ആശ്വസിച്ചു.
അമ്പിളിയെ പോലെ നീ എന്നെ പിന്തുടരുമെന്നും.
ഒന്നുകില്‍ ,
ഒരിക്കലും സന്ധിക്കാത്ത വഴികളിലുടെ ആവാം
നമ്മുടെ യാത്ര ...
അല്ലെങ്കില്‍ ,
വഴികള്‍ സന്ധിക്കുന്നത് പിരിയാന്‍ വേണ്ടി മാത്രമാവാം.
No comments:
Post a Comment