Sunday, August 21, 2011

അനാഥര്‍ ആക്കപ്പെടുന്ന രണ്ടാം ബാല്യക്കാര്‍

സ്നേഹിക്കാനും സ്നേഹിക്കപെടാനും ആരുമില്ലാതെ , നിറം കെട്ട ജീവിതവും ആയി , സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അവധി പറഞ്ഞ്...ഒരു കൂട്ടം പേര്‍ നമുക്ക് ഇടയില്‍ ഉണ്ട് . ജീവിതത്തിന്റെ വസന്ത കാലം അത്രെയും മക്കളുടെ നന്മക്ക് ആയി ചിലവഴിച്ചു ഒടുവില്‍ ക്ഷണിക്കാതെ വന്നെത്തിയ വാര്‍ധക്യ കാലത്ത് മക്കളാല്‍ ഉപേക്ഷിക്കപെടുന്ന അവസ്ഥ . പെട്ടെന്ന് അനാഥം ആക്കപെട്ടത്തിന്റെ നടുക്കത്തോടൊപ്പം ശാരിരിക വിഷമങ്ങളും വൃദ്ധ ജനങ്ങളെ അലട്ടാറുണ്ട് .


അടുത്ത കാലത്താണ് വാര്‍ധക്യം ഒരു ശാപം ആയി മാറിയത്. രണ്ടു തലമുറകള്‍ തമ്മില്‍ ഇത്രയേറെ അന്തരം വേറൊരു കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ടാകില്ല. മുന്‍ കാലങ്ങളില്‍  ജീവിതരീതി ലളിതവും ജീവിത മൂല്യങ്ങള്‍ ഉയര്‍ന്നതും ആയിരുന്നു. മുതിര്‍ന്നവരെയും അവരുടെ അനുഭവ ജ്ഞാനത്തെയും പിന്തലമുരക്കാര്‍ വിലമതിച്ചിരുന്നു. വീട്ടില്‍ മുതിര്‍ന്നവര്‍ ഉണ്ടാകുക എന്നത് ആവശ്യവും ആശ്വാസവും ആയിരുന്നു. എന്നാല്‍ ടെക്നോലജികളുടെ കടന്നു കയറ്റത്തിന് ഇടയില്‍ എപ്പോഴോ ബന്ധങ്ങള്‍ക്ക് വിലയില്ലാതായി. വിമാനമേറി പറക്കാന്‍ തുടങ്ങിയപോള്‍ പിച്ചവെച്ചു നടത്തിയവരെ നാം സൌകര്യപൂര്‍വ്വം മറന്നു. കീ ബോര്‍ഡ്ഇലുടെ  വിരലുകള്‍ പാഞ്ഞപ്പോള്‍ നാവിന്‍ തുമ്പില്‍ ആദ്യാക്ഷരം കുറിച്ചവരെ നാം അവഗണിച്ചു. ടെലഫോണും ഇന്റര്‍നെറ്റും അതിര്തികള്‍ക്കും അപ്പുറത്തേക്ക് നമ്മുടെ സൌഹൃദം വളര്തിയപ്പോള്‍ വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ പടിപ്പിച്ചവരോടും സംസാരിക്കാന്‍ നമുക്ക് സമയം ഇല്ലാതായി. കാര്ടൂനുകളുടെയും വീഡിയോ ഗെയ്മ്സിന്റെയും ക്രികട്ടിന്റെയും മായാലോകത്ത് വിഹരിക്കുന്ന ബാല്യങ്ങള്‍ മുത്തശി കഥകള്‍ കേള്കാതെ ആയി. മുതിര്‍ന്ന തലമുറ പഴന്ജന്മാരായി നമുക്ക്. അവരുടെ 'അറിവുകള്‍' 'അറിവുകേടുകള്‍' ആയി. പളുങ്ക് കൊട്ടാരങ്ങളില്‍ ഇരുന്നു നാം സ്വപ്നങ്ങളുടെ ആകാശ കോട്ടകള്‍ കെട്ടി. 

വൃദ്ധ ജനങ്ങളുടെ ദയനീയ അവസ്ഥ ചൂണ്ടി കാണിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നിരന്തരം ആയി നമ്മുടെ ഉറക്കം കെടുത്തുന്നു.വൃദ്ധ ജനങ്ങളുടെ സംരക്ഷണത്തിനായി പല നിയമങ്ങളും ഇന്ന് നിലവില്‍ ഉണ്ട് . ‘Maintenance of Parent Act’ അനുസരിച്ച് വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ 


മജിസ്ട്രടിനു മക്കളോട് ആവശ്യപ്പെടാം. ‘The Hindu 


Adoptions and Maintenance Act’ പ്രകാരം ഭാര്യ 


ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുന്നത് 


പോലെ പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്ന് 


ജീവനാംശം ആവശ്യപ്പെടാം. ‘The Domestic 


Violence Act’ഉം വൃദ്ധജനങ്ങള്‍ക്ക് സംരക്ഷണം 


വാഗ്ദാനം ചെയുന്നു. 

വൃദ്ധജന സംരക്ഷണത്തിന്റെ കാര്യത്തില്‍ 

അന്താരാഷ്‌ട്ര തലത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ 

ഉണ്ടായ വര്ഷം ആണ് ൨൦൧൦. മനുഷ്യാവകാശ 

പ്രവര്‍ത്തക ആയ മഗ്ദലിന സെപുല്‍ വേദ നോണ്‍ - 

കൊണ്ട്രിബ്യുടരി പെന്‍ഷന്‍ വൃദ്ധജനങ്ങളുടെ 

സാമുഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനെ 

കുറിച്ചും പട്ടിണി ഇല്ലാതാക്കുന്നതിനെ കുറിച്ചും 

എടുത്തു പറയുന്നു. ഇക്കഴിഞ്ഞ അന്താരാഷ്ട്ര 

വൃദ്ധദിനത്തില്‍ യു.എന്‍. ഹൈ കംമിഷനെര്‍ 

വൃദ്ധജനങ്ങളുടെ അവകാശത്തെ കുറിച്ച് പ്രഖ്യാപനം 

നടത്തി . വൃദ്ധജനങ്ങളുടെ അവകാശങ്ങള്‍ 

ഹനിക്കപെടുന്നുന്ടെന്നും അവ സംരക്ഷിക്കേണ്ടത് 

നമ്മുടെ ആവശ്യം ആണെന്നും ആ പ്രസ്താവന നമ്മെ 

ഓര്‍മപ്പെടുത്തുന്നു. ഏറ്റവും ഒടുവിലായി, കഴിഞ്ഞ 

നവംബറില്‍ യു.എന്‍. ജെനറല്‍ അസംബ്ലിയുടെ ഭാഗത്ത്‌ 

നിന്നും സുപ്രധാനമായ തീരുമാനം ഉണ്ടായിരിക്കുന്നു- 

വൃദ്ധജനങ്ങളുടെ സംരക്ഷണത്തെ കുറിച്ച് ചര്‍ച്ച 

ചെയ്യാന്‍ ആയി ഒരു വര്‍ക്കിംഗ്‌ ഗ്രൂപ്പ് 

രൂപവല്‍ക്കരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു.

നിയമങ്ങളുടെയും സംരക്ഷണ സംഘടനകളുടെയും 

എണ്ണം കൂടുന്നത് നമുക്ക് അപമാനകരം അല്ലെ ? 

അങ്ങനെ അടിചെല്‍പ്പിക്കപെടെണ്ടാത് ആണോ അത് . 

കുടുംബത്തിലായാലും സമൂഹത്തിലയാലും പരസ്പരം 

സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്ക് കഴിയണം. 

ജീവിത മൂല്യങ്ങള്‍ പകര്‍ന്നു കുട്ടികളെ വളര്‍ത്താന്‍ 

മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. മാറുന്ന 

സാഹചര്യങ്ങളില്‍ തങ്ങള്‍ക്കു ദോഷം ഇല്ലാത്ത 

രീതിയില്‍ നീങ്ങാന്‍ വൃധജനങ്ങള്‍ക്കും കഴിയണം. 

പരസ്പരം  ഉള്ള വിട്ടു വീഴ്ച്ചകളിലുടെ മാത്രമേ 

നമുക്ക് ജീവിതം സുഗമം ആയി മുന്നോട്ടു കൊണ്ട് 

പോകാനാവൂ.

ജീവിത സായന്തനത്തില്‍ എത്തി നില്‍ക്കുന്ന 'രണ്ടാം 

ബാല്യ' ക്കാരെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യം 

ആണ്. ഓര്‍ക്കുക, നാം നടന്നടുക്കുനതും 

മറ്റെങ്ങോട്ടുമല്ല....!!!

2 comments:

  1. WELL SAID PRIYA.as u said its a second childhood.in our chilhood they care for us.they avoid sleep sometimes their jobs inorder to nurture us.but nw what are we saying.i have a job to taken care of?funny .yes.it cant be done coercibly.വിമാനമേറി പറക്കാന്‍ തുടങ്ങിയപോള്‍ പിച്ചവെച്ചു നടത്തിയവരെ നാം സൌകര്യപൂര്‍വ്വം മറന്നു. കീ ബോര്‍ഡ്ഇലുടെ വിരലുകള്‍ പാഞ്ഞപ്പോള്‍ നാവിന്‍ തുമ്പില്‍ ആദ്യാക്ഷരം കുറിച്ചവരെ നാം അവഗണിച്ചു. it says all

    ReplyDelete
  2. ithu kaalathite vikrthiyalla manushyarude mathramaanu

    ReplyDelete