Friday, October 22, 2010

ഭാവ സാമ്രാജ്യം

മനസ്സ് രാത്രി സഞ്ചാരത്തിനു ഇറങ്ങുകയാണ് ....
ഒഴുകി വരുന്ന കഥവഴികളെ ഞരിച്ചു കൊല്ലുന്ന
നിരര്‍ത്ഥ പകലുകളെ ആഴിയിലേക്കു താഴ്ത്തി,
സിരകളിലൂടെ ഇരമ്പി പായുന്ന തീവണ്ടികള്‍ക്ക്
റെഡ് സിഗ്നല്‍ നല്‍കി, തളര്‍ന്നു തുടങ്ങിയ
മിഴികള്‍ക്ക് പുതുജീവന്‍ പകര്‍ന്നേകി, നിലവിളിക്കുന്ന
ഹൃദയത്തില്‍  മഴവില്‍ കനവുകള്‍ നിറച്ചു,
ഞാനാ വിരല്‍തുമ്പുകള്‍ തേടുകയാണ്.....
ബാല കുതൂഹലങ്ങളിലേക്ക് കൈപിടിച്ച് നടക്കാന്‍.
നിലാമഴ പെയ്തിറങ്ങിയ കൌതുക കണ്ണുകളിലേക്കു
കൊള്ളിമീനുകള്‍ ചേക്കേറിയത്  എപ്പോഴാണ്?
ഇനിയും നടന്നു തീരാത്ത സ്വപ്ന വഴികളില്‍ നിന്നും
മടക്കി വിളിക്കുനത്‌ ആരാണ് ?
മൂളാന്‍ കൊതിക്കുന്ന ഈണങ്ങള്‍ വീണ്ടുമെന്‍ വീണയില്‍
നിറയുമ്പോള്‍, ഏത് രാപ്പാടി  ആണ് എനിക്ക് കൂട്ടിരിക്കുക?

3 comments:

  1. ആദ്യമാണെന്ന് തോന്നുന്നു ഈ ബ്ലോഗില്‍ വരുന്നത്.. വരികള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  2. ബാല കുതൂഹലങ്ങളിലേക്ക് കൈപിടിച്ച് നടക്കല്‍ നന്നായി
    ആസ്വാദനത്തിന്റെ കുഴപ്പമാവാം പൂര്‍ണമായ അര്‍ഥവ്യാപ്തി ലഭിച്ചുമില്ല.
    ഭാവുകങ്ങള്‍ ...

    ReplyDelete