പേന കൈയില്‍ എടുത്തു ,കടലാസ് മുന്നില്‍ വെച്ച് കണ്ണുകള്‍ അടച്ചിരിക്കുംപോള്‍ മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നു ...ഓര്‍മകളുടെ കടല്‍ ...
സ്വപ്നമോ സത്യമോ എന്നറിയാത്ത ഒരു ലോകത്തേക്ക് നിന്റെ ഓര്‍മ്മകള്‍ എന്നെ കൂട്ടിക്കൊണ്ട് പോകുന്നു.ഓര്‍മകളുടെ ചുരുള്‍ നിവരുമ്പോള്‍ ഞാന്‍ തനിച്ചല്ല.എനിക്ക് ചുറ്റും അനുഗ്രഹങ്ങളും ആയി അധ്യാപകരുണ്ട്,സ്നേഹ മഴയായി കൂട്ടുകാരുണ്ട്.അപ്പോള്‍ ഞാന്‍ എങ്ങനെയാണു തനിച്ചു ആവുക?
ജീവിതത്തിനു ഉത്സവ നിമിഷങ്ങള്‍ പകര്‍ന്നു തന്നിരുന്ന പ്ലസ് ടു ദിനങ്ങള്‍ കൈയില്‍ നിന്ന് തട്ടിതെരുപ്പിച്ചതിനു കാലത്തോടുള്ള കുഞ്ഞു പരിഭവവും ആയാണ് ഞാന്‍ കാമ്പസിലേക്ക് എത്തിയത്.എന്നാല്‍,ഇവിടെ എന്നെ കാത്തിരുന്നതോ...?വര്‍ണ്ണശബളിമയാര്‍ന്ന അതെ ദിനങ്ങള്‍...!!!
നിന്നിലേക്ക് ചേക്കേറാന്‍ കൌതുകത്തോടെ വന്നെത്തിയ ആദ്യ ദിനം നീ എന്നെ മടക്കി അയച്ചു- വിദ്യാര്‍ഥി സമരം.രണ്ടു നാള്‍ കഴിഞ്ഞു ഞാന്‍ പിന്നെയും നിന്നിലേക്ക് തന്നെ മടങ്ങി എത്തി."അടുത്ത അഞ്ചു വര്‍ഷത്തേക്ക് (ഡിഗ്രി +പി.ജി ) പ്രിയക്ക് അഡ്മിഷന്‍ തന്നിരിക്കുന്നു" എന്ന് അന്ന് വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്ന സലിം സാര്‍ എന്റെ മാര്‍ക്ക് കണ്ടു തമാശയായി പറഞ്ഞത് ഇന്നും കാതുകളില്‍ മുഴങ്ങുന്നു.എന്നിട്ടും...ഡിഗ്രി മൂന്നാം വര്‍ഷാരംഭത്തില്‍ ആര്‍ത്തുല്ലസിച്ചിരുന്ന ചങ്ങാതിക്കൂട്ടത്തിന് നടുവിലീക് എനിക്കുള്ള വാറണ്ട് എത്തി -കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗത്തിന്റെ രൂപത്തില്‍.എനിക്ക് കൈവന്ന ഭാഗ്യത്തില്‍ മറ്റുള്ളവര്‍ അതിശയപ്പെട്ടപ്പോള്‍ നിന്നോട് എങ്ങനെ യാത്ര ചോദിക്കുമെന്ന് അറിയാതെ ഞാന്‍ ...അതെ,നിന്നെ ഞാന്‍ അത്രമേല്‍ സ്നേഹിച്ചിരുന്നു.
ഫസ്റ്റ് ബി എ ഇംഗ്ലീഷ് സാഹിത്യ ക്ലാസ്സില്‍ എത്തുമ്പോള്‍ പരിചയക്കാരുടെ എണ്ണം പരിമിതമായിരുന്നു -നിമ്മി ,ആതിര ആര്‍.,ആതിര അശോക് ,അന്‍സാര്‍ ,സംഗീത ,രാഗിണി , മിതുന്‍ , സോനാ ,സഫീജ ,സജീന ...അധ്യാപകരില്‍ രവി സാറിനെയും ,മോഹന്‍ സാറിനെയും മാത്യു സാറിനെയും അറിയാം .വരും നാളുകളില്‍ നീ എന്റെ മുന്നില്‍ തുറന്നിട്ടത് സൌഹൃദങ്ങളുടെ മാസ്മരിക ലോകം ആയിരുന്നു .
ആദ്യ ക്ലാസ്സ് എടുക്കാന്‍ എത്തിയത് റുബീന ടീച്ചര്‍ ആയിരുന്നു .ഹീത്ക്ളിഫ്ഫും ,കാതിയും .ലിന്റെനും ,നെല്ലിയും ഒക്കെ ഞങ്ങള്‍ക്ക് പരിചയക്കാരായി .അരവിന്ദ് സാര്‍ ആയിരുന്നു ഞങ്ങളുടെ ബാച് കാമ്പസില്‍ എത്തുമ്പോള്‍ ഹെഡ് .സാറിന്റെ ആ മാന്ത്രിക ശബ്ദം എത്ര കാലം കഴിഞ്ഞാലാണ് മറക്കാന്‍ ആവുക ?ഞങ്ങളുടെ ടുടോര്‍ ആയി എത്തിയ രവി സാര്‍ കോളേജ് ദിനങ്ങളെ ഗാംഭീര്യം എറിയഅത് ആക്കി .എല്ലാവരും ഇപ്പോഴും ചിരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്ന കൃഷ്ണ കുമാര്‍ സാര്‍ ,സൌമ്യന്‍ ആയ വേണു സാര്‍ ,വിനീതന്‍ ആയ ശിവദാസന്‍ പിള്ള സാര്‍ ,പഠനത്തിനു ഉത്സാഹം പകര്‍ന്നിരുന്ന ഉണ്ണിത്താന്‍ സാര്‍ ,എന്തിനെയും നിസാരമായി സമീപിക്കുന്ന മാത്യു സാര്‍ ,സൌഹൃദത്തോടെ സജിത ടീച്ചര്‍ ,പഠനത്തിന്റെ ഉന്നത തലങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഗോവിന്ദ് സാര്‍ ,നിശബ്ദയായി എത്തിയിരുന്ന ഗീത ടീച്ചര്‍ ...രാഗശങ്കര്‍ സാറിന്റെയും ,മോഹന്‍ സാറിന്റെയും ,സുകുമാര ബാബു സാറിന്റെയും ,മുരളി സാറിന്റെയും ക്ലാസുകളില്‍ അധികം ഉണ്ടാകാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല .സൂരജ് സാര്‍ ,സുകുമാരന്‍ സാര്‍ ,നിഹാസ് സാര്‍ ,ബീന ടീച്ചര്‍ ,സുധ ടീച്ചര്‍ ,വേണു ഗോപാല്‍ സാര്‍ ,അജയന്‍ സാര്‍ ,രാധാകൃഷ്ണന്‍ സാര്‍ ,ശിഹാബുദ്ധീന്‍ സാര്‍ ....
കോളേജില്‍ എത്തുമ്പോള്‍ പ്രിന്‍സിപ്പല്‍ റഷീദ് സാര്‍ -മത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പ്രിന്സിപലിന്റെ കത്ത് വാന്‍ഗാന്‍ പോയാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് .പിന്നെ ജേര്‍ണലിസവും ആയി ബന്ധപ്പെട്ടു കാണാന്‍ ചെല്ലുമ്പോഴൊക്കെ നിറഞ്ഞ ചിരിയും ആയി പേര് ചൊല്ലി വിളിച്ചു സ്വീകരിച്ചിരുന്ന സാര്‍ ഞാന്‍ കേട്ടതില്‍ നിന്നും എത്രയോ വ്യത്യസ്തന്‍ ആയിരുന്നു ?അങ്ങനെ സ്ഥിരം സന്ദര്‍ശക ആയ ഞാന്‍ കുറുപ് ചെട്ടനുമായും സൌഹൃതതിലായി .പിന്നീട് പ്രിന്‍സിപ്പല്‍ ആയി വന്ന സലിം സാറും നല്ല കാര്യങ്ങള്‍ക്ക് നിറയെ പ്രോത്സാഹനം നല്‍കിയിരുന്നു .
ക്ലാസ്സ് മുറി ഞങ്ങള്‍ക്ക് സ്വര്‍ഗം ആയിരുന്നു .ശേക്സ്പെരിനെയും ,വെര്‍ദ്സ്വേര്തിനെയും ,കാളിടസനെയും ,ഉണ്ണായി വര്ര്യരെയും ഒക്കെ നീ ഞങ്ങളുടെ ഇഷ്ടക്കാര്‍ ആക്കി .ആരെയും പാട്ടുകാര്‍ ആക്കുന്ന ഞങ്ങളുടെ "ഗാനമേള"യും വിഭവ സമൃദ്ധമായ "ഉച്ചയൂണും" എന്നെ തിരികെ വിളിക്കുന്നു .
ബസ് സ്റ്റാന്‍ഡില്‍ നിന്നും നിന്നിലേക്ക് എത്താനുള്ള ദേശിയ പാത ചാപസില്‍ നീണ്ട നടപ്പാത ഇല്ലാത്തതിന്റെ സങ്കടം തീര്‍ത്തിരുന്നു .രാവിലെ മിക്കപ്പോഴും ഞാന്‍ ഒറ്റക്കാകും .അഥവാ ആരെ എങ്കിലും കണ്ടെങ്കില്‍ ആയി .പക്ഷെ ,മടക്ക യാത്ര ..സംഭവ ബഹുലം ആയിരിക്കും .ദിവ്യയുടെയും ഫെമിയുടെയും "സങ്കല്‍പ്പ ലോകവും " അവിടുത്തെ സംഭാഷണ ശകലങ്ങളും ഞങ്ങളെ ഏറെ രസിപ്പിച്ചിരുന്നു .ദിവ്യ ഞങ്ങളുടെ പുന്നരക്കുട്ടി ആണ് ,ഫെമി ഞങ്ങളുടെ പ്രിയപ്പെട്ട പാട്ടുകാരിയും .
വലിയ കോലാഹലങ്ങള്‍ ഒന്നും ഇല്ലാതെ ഒന്നാം വര്ഷം കടന്നു പോകുന്നു ."റിതം" എന്നാ മാഗസിന്‍ പുറത്തിറക്കി സിനിയെര്സ് ഞങ്ങളുടെ സ്നേഹാദരങ്ങള്‍ പിടിച്ചു വാങ്ങി .(സിനിയെര്സില്‍ സൌഹൃതപൂര്വം ഞങ്ങള്‍ക്ക് അരികില്‍ എത്തുന്നവര്‍ ഉണ്ടായിരുന്നു -രാകേഷ് ഏട്ടന്‍ ,പ്രീത ചേച്ചി ,ഷോണ്‍ ചേട്ടന്‍ ,നിഷാദ് ഏട്ടന്‍ ,മഹേഷ് ഏട്ടന്‍ ,കവിത ചേച്ചി ,ലക്ഷ്മി ചേച്ചി ...)എന്നെ അത്ഭുധപെടുത്തി കൊണ്ട് എന്റെ ലേഖനം ആദ്യ പേജില്‍ .അന്ന് ഏറ്റവും കൈ അടി നേടിയത് രാകേഷ് ഏട്ടന്‍ ആണ് .പഴമ എല്ലാം നല്ലതാണെന്നും പുതുമ ഒന്നും നന്നല്ലെന്നും ഉള്ള ഫ്രാന്‍സിസ് ടി മാവേലിക്കരയുടെ വാദങ് രാകേഷ് ഏട്ടന്‍ എതിര്‍ത്തു .
രണ്ടു വര്‍ഷത്തിനു ശേഷം കോളെജിലേക്ക് എലെക്ഷന്‍ വിരുന്നെത്തിയ വര്ഷം ആയിരുന്നു അത് .അത് കൊണ്ട് തന്നെ അന്ന് അരുണ്‍ ചേട്ടന്‍ പറഞ്ഞിരുന്നത് "എം എസ് എം ലേക്ക് ഭാഗ്യവും ആയി എത്തിയവര്‍ ആണ്" ഞങ്ങള്‍ ഒന്നാം വര്‍ഷക്കാര്‍ എന്നാണ് .രണ്ടായിരത്തി ആര് ജനുവരി ഇരുപത്തി ഏഴിന് ആയിരുന്നു എലെക്ഷന്‍ .നീണ്ട നിരയില്‍ സ്ഥാനം പിടിച്ചു ആസ്വാദ്യകരം ആയി തന്നെ ആദ്യ വോട്ട് ചെയ്തു .യുനിയന്‍ ഉത്ഘാടനവും ,ഗാന മേളയും, ആര്‍ട്സ് ഫെസ്ടിവലും ഒക്കെ ആദ്യ അനുഭവം ആയി .
രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചു .ക്ലാസ്സിനെ ഏറ്റവും അധികം സന്തൊഷത്തില്‍ ആക്കിയ വാര്‍ത്ത ആയിരുന്നു ആനന്ദിന്റെ കഥ "മാതൃഭുമി ബാലപന്ക്തി"യില്‍ അച്ചടിച്ച് വന്നത് .അടുത്തു തന്നെ ആനന്ദിന്റെ "രാവിന്റെ കാവല്ക്കിളിയെ ഞാന്‍ ഉറങ്ങീല " എന്ന ചെറുകഥ സമാഹാരം കെ.പി .എസി യില്‍ വെച്ച് രവി സാര്‍ പ്രകാശനം ചെയ്തു .
രണ്ടായിരത്തി ആര് ആഗെസ്റ്റ് മൂന്നു - ഓര്‍മകളില്‍ തെരയുംപോള്‍ വിലപിടുപ്പ് ഏറിയ
ദിനം ...എം .എസ് .എം ...അന്ന് നീ എന്നെ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു .അന്ന് , "ഇംഗ്ലീഷ് കുടുംബം " ഒരു അനുമോദന യോഗം കൂടി .ജോസഫ് ചേട്ടനെയും ,ആനന്ദിനെയും ,എന്നെയും അഭിനന്തിക്കുന്നതിനായി ...ഫൈനല്‍ ഇയറിലെ ജോസഫ് ചേട്ടന്‍ കായലില്‍ ഒഴുക്കില്‍ പെട്ട ഒരാളെ രക്ഷപെടുത്തുക ഉണ്ടായി .ആനന്ദും ,ഞാനും എഴുതുന്നതിനു ...അധ്യാപകരുടെയും കൂട്ടുകാരുടെയും കൈ അടികളുടെ നടുവില്‍ക്കൂടി ഞങ്ങള്‍ മൂന്നു പേരും വേദിയിലേക്ക് നടന്നു കയറിയത് ഓര്‍ക്കുമ്പോള്‍ ശരീരത്തിലുടെ ഇന്നും ഒരു വൈദ്യുത പ്രവാഹം കടന്നു പോകുന്നു. ശിവദാസന്‍ പിള്ള സാറിനു ഞാന്‍കഠിനാദ്വാനി ആയ വിദ്യാര്‍ഥി ആണെങ്കില്‍ ,പറയുന്നത് എന്തും നോട്ടു ബുകിന്റെ താളുകളിലേക്ക് ഒപ്പി എടുക്കുന്ന വിദ്യാര്‍ഥി ആണ് കൃഷ്ണകുമാര്‍ സാറിനു ഞാന്‍ .വേണു സാറിന്റെ അഭിപ്രായത്തില്‍ അദ്യാപകര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ ദിപ്പാര്‍ത്മെന്റില്‍ എത്തുന്നത് ഞാന്‍ ആണ് .രവി സാര്‍ ഹൈ സ്കൂള്‍ തലം തൊട്ടേ എന്നെ ശ്രദ്ധിച്ചു തുടങ്ഗീരുന്നത്രേ .
പിനീടുള്ള ദിവസങ്ങള്‍ എല്ലാം എനിക്കായി കാത്തു വെച്ചത് ആഹ്ലാദം നിറഞ്ഞ വാര്‍ത്തകള്‍ മാത്രം ആയിരുന്നു .നെഹ്‌റു ട്രോഫി വള്ളം കളിയോട് അനുബന്തിച്ചു നടത്തിയ പ്രബന്ധ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം എനിക്ക്! വാര്‍ത്ത അറിഞ്ഞത് അര്‍ഷാദ് പറഞ്ഞാണ് .അന്നത്തെ "മാധ്യമം" ദിനപത്രത്തില്‍ വിജയികളുടെ പേര് ഉണ്ടായിരുന്നു .ലൈബ്രറിയില്‍ ചെന്ന് പത്രം നോക്കി ഞാന്‍ അത് ഉറപ്പു വരുത്തി .ലൈബ്രറിയിലേക്ക് പോകും വഴി രവി സാറിനെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു .തിരികെ ദിപ്പാര്‍ത്മെന്റില്‍ എത്തുമ്പോള്‍ എല്ലാവരും അഭിനന്ദനവുമായി എനിക്ക് അരികില്‍ എത്തി .തൊട്ടു പിന്നാലെ ,ജില്ലാ മെഡിക്കല്‍ ഓഫീസും അന്തത നിവാരണ സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ ഉപന്യാസ മത്സരത്തിന്റെയും ഒന്നാം സ്ഥാനം എന്റെ കൈകളിലേക്ക് എത്തി .അന്ന് ,ആലപ്പുഴയില്‍ നിന്ന് അവാര്‍ഡ് വാങ്ങി ഞാന്‍ നേരെ എത്തിയത് പോളിടിക്സിന്റെ ഇന്റെനാല്‍ എക്സാമിന് .രമേഷും ,വിപിനും ,വിഷ്ണുവും ,ശ്രീകുമാറും ....എന്റെ കൈയില്‍ നിന്നും ട്രോഫി വാങ്ങി എടുത്തുയര്‍ത്തി ആഗോഷ പൂര്‍വ്വം നടന്നത് മങ്ങാത്ത കാഴ്ച ആണ് .
രണ്ടായിരത്തി ആര് ഒഗേസ്റ്റ് ഇരുപത്തി ഏഴു എം .എസ് .എം നു ദുരന്തതിന്റെത് ആയി .അന്ന് ഉച്ചക്ക് ഓച്ചിറയില്‍ വെച്ച് നടന്ന അപകടത്തില്‍ ഷമീര്‍ ,വിപിന്‍ എന്നിവര്‍ മരണമടഞ്ഞു .കോളേജില്‍ എല്ലാര്ക്കും സങ്കടത്തിന്റെ മുഖം മാത്രം .ക്ലാസ്സിലേക്ക് കേറാന്‍ തുടങ്ങിയ എന്നോട് വാതില്‍ക്കല്‍ നിന്ന രമേശ് പറഞ്ഞു ."അവന്‍ ...ഷമീര്‍ എന്റെ മൊബൈലില്‍ കളിച്ചിട്ട് അങ്ങോട്ട് പോയതെ ഉള്ളായിരുന്നു ...".ഷമീറിനെ എനിക്കും പരിചയം ഉണ്ട് .ഒരു പേന കടം ചോദിയ്ക്കാന്‍ ആണ് അവന്‍ ആകെ എന്നോട് മിണ്ടിയിട്ടുള്ളത് .പരിക്കേറ്റു ഹോസ്പിറ്റലില്‍ ആയ അര്‍ഷാദ്ന്റെ വിവരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരുന്നു .പ്ലസ് ടു ദിനങ്ങളിലെ എന്റെ പ്രിയ സുഹൃത്ത് ആണ് അവന്‍ .പ്ലസ് ട്വോവിന്റെ അവസാന ദിനങ്ങളില്‍ ഒന്നില്‍ ഒട്ടൊഗ്രഫ് നീട്ടിയപ്പോള്‍ "നമുക്ക് എന്തിനാ ഇത് ,നാം ഇനിയും കണ്ടു മുട്ടും " എന്ന് പറഞ്ഞ അര്‍ഷാദ് ..എം എസ് എമ്മില്‍ ഞങ്ങള്‍ വീണ്ടും ഒരുമിച്ചു എത്തി .ഞാന്‍ സാഹിത്യത്തിന്റെ ലോകത്തും ..അവന്‍ ശാസ്ത്രത്തിന്റെ ലോകത്തും ...
ഒക്ടോബര്‍ പന്ത്രണ്ടു മറ്റു ചില അനര്‍ഗ്ഗ നിമിഷങ്ങള്‍ സമ്മാനിചൂ .കേരള പിറവിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോട് അനുബന്തിച്ചു കേരള യുനിവേര്സിടി നടത്തിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എസ് ഡി കോളെജിലേക്ക് ഒരു യാത്ര .അച്ഛന്‍ ഒപ്പം ഉണ്ടായിരുന്നു .കൂടെ ,ആതിര ,ശ്രുതി ,ജയശ്രീ ,രാജപ്രിയ .അവിടെ വെച്ച് ,കേട്ട് പരിചയം മാത്രം ഉണ്ടായിരുന്ന ഇന്ദുവിനെ നേരില്‍ കണ്ടു .ഞങ്ങള്‍ ഉച്ചക്ക് കോളേജില്‍ തിരികെ എത്തി .ലാസ്റ്റ് അവര്‍ -കൃഷ്ണ കുമാര്‍ സാര്‍ രസമായി പഠിപ്പിക്കുന്നു .ആര്‍ കെ നാരായണനും എസ് .ഡി കോളേജും അങ്ങനെ മനസിലൂടെ കൂടി കുഴഞ്ഞു പോകുന്നതിനിടയില്‍ ,ശിഹാബുദീന്‍ സാര്‍ വന്നു പറയുന്നു ,എനിക്ക് രണ്ടാം സ്ഥാനം ഉണ്ടെന്നു .ആതിരക്കു സമ്മാനം കിട്ടാഞ്ഞത് എനിക്ക് സങ്കടം ആയി .ആതിര -എം എസ് എം എനിക്ക് സമ്മാനിച്ച ആത്മ സുഹൃത്തുക്കളില്‍ ഒരാള്‍ .ഞങ്ങളുടെ ചിന്തകള്‍ പലപ്പോഴും ഒരേ വഴിക്ക് സഞ്ചരിച്ചിരുന്നു .ആദ്യ ദിനം കോളേജില്‍ എത്തിയ എന്നെ മുന്‍ ബെഞ്ചില്‍ ഇരുന്ന നിമ്മി അരികില്‍ പിടിച്ചിരുത്തി .അവിടെ ആതിരയും ഉണ്ടായിരുന്നു .ക്ലാസ്സിലെ "ആതിര"മാരുടെ എന്നക്കൂടുതല്‍ കാരണം ഞാന്‍ അവളെ "കരുന്നഗപ്പള്ളി ആതിര " എന്ന് വിളിച്ചു .
നിമ്മിയെ കുറിച്ച് പറയാതെ ഇനി മുന്നോട്ടു പോകാന്‍ ആവില്ല .ഇതു ജന്മ പുണ്യ ഫലമായി കിട്ടിയതാണീ കൂട്ടുകാരിയെ ...?കോളേജില്‍ നിന്നും ഞാന്‍ മടങ്ങിയ ശേഷം എന്നേക്കാള്‍ ഏറെ എന്റെ പഠന കാര്യത്തില്‍ ശ്രദ്ധ നിമ്മിക്ക് ആണ് .മധുരയില്‍ ഞാന്‍ ട്രെയിനിങ്ങിനു പോയ സമയത്ത് എന്റെ നോട്ട് ബുക്കുകള്‍ എഴുതി നിറച്ചു ,ഞാന്‍ തിരികെ വന്നപ്പോള്‍ "ഇനി പഠിച്ചാല്‍ മാത്രം മതി " എന്ന് പറഞ്ഞു നല്‍കിയ നിമ്മി ,കോളേജ് വിശേഷങ്ങളുമായി ഞായര്‍ ആഴ്ചകളില്‍ നിമ്മി എന്നെ കാത്തിരിക്കും ...ഒരിക്കല്‍ പരിചയപ്പെടുന്ന ആര്‍ക്കും നിമ്മിയെ മറക്കാന്‍ ആകില്ല .
കേരള പിറവിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ജില്ലാ തല ഉത്ഘാടനം കായംകുളത്തു വെച്ച് .ഇതിന്റെ ഭാഗം ആയുള്ള റാലി എം .എസ് .എമ്മില്‍ നിന്ന് തുടങ്ങി "ഗേള്‍സില്‍" എത്തി ചേര്‍ന്ന ശേഷം അവിടെ വെച്ച് സമ്മേളനം .ഞങ്ങള്‍ എല്ലാവരും കേരളിയ വേഷത്തില്‍ .ഞാന്‍ നിമ്മിയുടെ വീട്ടില്‍ എത്തുമ്പോള്‍ ആതിരയും (ആതിര ആര്‍ .) അവിടെ ഉണ്ടായിരുന്നു .ഞങ്ങളുടെ "കണ്ണാം തുമ്പി " .കവിത ചൊല്ലിയും പാട്ടുകള്‍ പാടിയും എന്റെ മനസിലേക്ക് ചേക്കേറിയ കൂട്ടുകാരി .അവള്‍ ...എവിടെ ആയാലും സന്തോഷവതി ആയിരിക്കട്ടെ ...
"ഗേള്‍സില്‍" സമ്മേളനം കഴിഞ്ഞു മടങ്ങാന്‍ ഇറങ്ങിയ ഞങ്ങളെ തേടി അര്‍ഷാദ്-ഉം ആനന്ദും എത്തി .എല്ലാവര്ക്കും ഒരു പുതുമ ! അര്‍ഷാദ്-ഉം ആനന്ദും അപ്പോഴേക്കും എന്റെ നല്ല സുഹൃത്തുക്കള്‍ ആയി കഴിഞ്ഞിരുന്നു .അവര്‍ രണ്ടു പേരും ഇപ്പോഴും ഒരുമിച്ചു ഉണ്ടാകും .ഇവര്‍ കോളെജിലേക്ക് എത്തിയത് തന്നെ സുഹൃത്തുക്കള്‍ ആകാന്‍ ആണെന്ന് തോന്നും .ആനന്ദിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മൌന പിന്തുണയുമായി അര്‍ഷാദ് ഉണ്ടാകും .അത് കൊണ്ട് തന്നെ അര്‍ഷാദ് കോളേജില്‍ എം .എ ക്ക് ചേര്‍ന്നപ്പോള്‍ ഞാന്‍ ആനന്ദിനെയും നിര്ബെന്തിച്ചിരുന്നു ..കോളേജില്‍ ചേരാന്‍ .അവരെ രണ്ടു പേരെയും ഇപ്പോഴും ഒരുമിച്ചു കാണാന്‍ ആണ് എനിക്കിഷ്ടം .ആനന്ദ് ഇല്ലാതെ ,ശ്രീരാജ് ഇല്ലാതെ ,മിതുന്‍ ഇല്ലാതെ ,അസീസ് ഇല്ലാതെ ...കോളേജില്‍ ഒറ്റപ്പെട്ടു പോയ അവസ്ഥയെ കുറിച്ച് എം എ യുടെ ആദ്യ നാളുകളില്‍ അര്‍ഷാദ് പറഞ്ഞിരുന്നു .
അപ്പോഴേക്കും കോളേജില്‍ ഇലെക്ഷന്‍ പ്രഖ്യാപിച്ചു .ആ വര്ഷം ആണ് അറ്റെന്‍ടെന്‍സ് നിര്‍ബന്ധം ആക്കുകയും പരീക്ഷകള്‍ എല്ലാം എഴുതണം എന്നാ നിയമം വരികയും ചെയ്തത് .അങ്ങനെ ,ആനന്ദും അരാഫതും വിപിനും ...ഒക്കെ സ്ഥാനാര്‍ഥികള്‍ ആയി .കോളേജ് തിരഞ്ഞെടുപ്പ് ചൂടില്‍ .അന്‍വര്‍ ഇക്കയുടെയും സൈഇജു ചേട്ടന്റെയും തീ പാറുന്ന പ്രസംഗങ്ങള്‍ .ഫൈസല്‍ ഇക്ക കഴിഞ്ഞ വര്ഷം കോളേജിനോട് വിട പറഞ്ഞതോടെ നല്ലൊരു പ്രസങ്ങികനെ നഷ്ടമായി .അന്ന് ..മൂന്നാമത്തെ അവര്‍ ഫ്രീ ആയിരുന്നു ."ക്ലാസ് മേറ്റ്സ് "ലെ പാട്ടൊക്കെ പാടി കൊണ്ട് കടന്നു പോയ തെരഞ്ഞെടുപ്പു റാലി കാണാന്‍ ദിപ്പാര്‍ത്മെന്റിന്റെ ഇടനാഴിയിലെ ഗ്രില്ലിന് അരികില്‍ നിന്ന എനിക്കും ആതിരക്കും അരികിലേക്ക് രവി സാര്‍ എത്തി ."കാഴ്ച കാണാന്‍ എന്നെ കൂടെ കൂട്ടുമോ ?" എന്ന് ചോദിച്ചു കൊണ്ട് ..രവി സാര്‍ എപ്പൊഴു അങ്ങനെ ആണ് .ചില നേരങ്ങളില്‍ വല്ലാതെ ക്ഷോഭിക്കും ,ചില നേരങ്ങളില്‍ അതീവ വാത്സല്യം കാണിക്കും .
ഫസ്റ്റ് ഇയെരില്‍ മയിനിനു മാര്‍ക്ക് കുറഞ്ഞത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി .ഇഷ്ട്ടതോടെയും പ്രതീക്ഷയോടെയും ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ വന്നിട്ട് ...റീ-വല്യുഎഷന്‍ എന്ന പരിഹാരം എല്ലാരും പറഞ്ഞു ."നമ്മള്‍ അര്‍ഹിക്കുനത് തീര്‍ച്ച ആയും ലഭിക്കും " എന്ന് ധൈര്യം ഏകിയ കൃഷ്ണകുമാര്‍ സാര്‍ ക്രിസ്ത്മസ് ആഘോഷത്തിനു കണ്ടപ്പോഴും പറഞ്ഞു "ആ മുഖം ഇനിയും തെളിഞ്ഞില്ലെല്ലോ ?ഒന്ന് ഹാപ്പി ആകു പ്രിയാ " എന്ന് .എന്തായാലും രിവല്യുഎഷന്‍ റിസള്‍ട്ട് എന്നെ നിരാശ ആക്കിയില്ല .
ആ ജനുവരി ഇരുപത്തി രണ്ടു എങ്ങനെ മറക്കാന്‍ ആണ് ?മലയാളത്തിനെ ഗന്ധര്‍വ സംവിധായകന്‍ ആയ പദ്മരാജന്റെ വീട്ടില്‍ പോകാന്‍ കഴിയുക ,അദ്ദേഹം ജനിച്ചു വളര്‍ന്ന ഞാവറക്കല്‍ തറവാട്ടില്‍ ഇരുന്നു എഴുതാന്‍ ആവുക ,അവിടുന്ന് ഒരു പിടി ചോറ് ഉണ്ണുക ....അച്ഛനും എനിക്ക് ഒപ്പം എത്തി .അവിടേക്ക് ചെല്ലുമ്പോള്‍ കണ്ടു ,ആനന്ദിനെയും ലാഹിരിയെയും .ഞങ്ങള്‍ തരവാടിനുള്ളില്‍ കേറി നടന്നു കണ്ടു .അതിനിടയില്‍ "ചെപ്പു" എന്നാ മാസിക കണ്ടു .ഒന്ന് വാങ്ങിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചപ്പോഴേക്കും പത്തു രൂപ കൊടുത്തു അച്ഛന്‍ അത് വാങ്ങി നല്‍കി കഴിഞ്ഞു .മരിച്ചു നോക്കിയപ്പോള്‍ കൃഷ്നെണ്ടുവിന്റെ കഥ .വീട്ടില്‍ ചെന്ന് ശാന്തമായി വായിക്കാം എന്ന് തീരുമാനിച്ചു .അവളുടെ ചിന്തകള്‍ സഞ്ചരിക്കുന്നത് എങ്ങോട്ടേക്ക് ആണ് ?പ്ലസ് വന്നിലെ കലോല്‍ത്സവ വേദിയില്‍ വെച്ചാണ് ഞാന്‍ അവളെ ആദ്യം ആയി കാണുന്നതും പരിചയപ്പെടുന്നതും .അന്ന് പ്ലസ് ടുവില്‍ ഉണ്ടായിരുന്ന ദേവി ചേച്ചി എനിക്ക് വായിക്കാന്‍ കൃഷ്നെണ്ടുവിന്റെ ഒരു കഥ കൊണ്ടുതന്നിരുന്നു .പിന്നെ കുറച്ചു നാള്‍ അവളുടെ കഥകള്‍ ഞാന്‍ എവിടെയും കണ്ടില്ല .ഒരിക്കല്‍ "മാതൃഭുമി ബാല പംക്തിയില്‍ " അവള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു .പിനീട് "ഉണര്‍വ്വില്‍" ഞാന്‍ വീണ്ടും വായിച്ചറിഞ്ഞു ,കൃഷ്നെണ്ടുവിനെ .ഞാന്‍ മത്സരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ ,എവിടെ നിന്നോ കൃഷ്നെണ്ട് ഓടി വന്നെന്റെ കൈ പിടിച്ചു .അവള്‍ എന്നെ ഓര്‍ത്തുവെച്ചിരിക്കുന്നു .വിശേഷങ്ങള്‍ തിരക്കി ,മറ്റെന്നാള്‍ കാണാം എന്ന പ്രതീക്ഷയോടെ യാത്ര പറഞ്ഞു .
വീട്ടില്‍ എത്തിയപ്പോഴേക്കും മൂന്നര ആയി .നാല് മണിക്ക് കെ .പി .യെ .സിയില്‍ വെച്ച് കോഴിശ്ശേരി ബാലരാമന്‍ സാറിന്റെ അനുസ്മരണം .ഒപ്പം ,പി കെ ഗോപിക്ക് അവാര്‍ഡു ദാനവും .അവിടെ ,മാത്യു സാര്‍ ,ഉണ്ണിത്താന്‍ സാര്‍ ,സുകുമാരന്‍ സാര്‍ ...എല്ലാവരും ഉണ്ടായിരുന്നു .
പിറ്റേന്ന് ചൊവ്വാഴ്ച .രാവിലെ ലൈബ്രറിയുടെ വാതില്‍ക്കല്‍ എന്നെ കണ്ടപ്പോഴേ ഹരി സാര്‍ തിരക്കി ,"ഇന്നലെ എങ്ങനുന്ടരുന്നു " എന്ന് .കഴിഞ്ഞ ദിവസം പദ്മരാജനെ കുറിച്ചുള്ള പുസ്തകങ്ങളും തിരക്കി ഞാന്‍ അവിടെ ചെന്നിരുന്നു .ക്ലാസ്സ്മുരി കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും ഇഷ്ട്ടപെട്ടിരുന്നത് ലൈബ്രറി ആണ് .രാവിലെ ഒന്‍പതു മണിക്ക് അവിടെ എത്തുമ്പോള്‍ കോളേജില്‍ അധികം പേര്‍ വന്നിട്ടുണ്ടാവില്ല .മൂന്നാം നിലയിലെ ശാന്തതയിലേക്ക് കേറി ചെല്ലുമ്പോള്‍ പ്രീത ചേച്ചി മാത്രമാകും കൂട്ട് .ഹരി സാറും ,മോഹന്‍ സാറും ,അമ്പിളി സാറും ,ആന്റിമാരും ഒക്കെ സുഹൃത്തുക്കളെ പോലെ ...പ്രാര്‍ത്ഥനക്കായി ബെല്‍ അടിക്കും മുന്‍പേ ഞാന്‍ പ്രീത ചേച്ചിയുമായി അവിടെ നിന്നും ഇറങ്ങും. ഓരോന്നും പറഞ്ഞു പറഞ്ഞു ക്ലാസ്സിലേക്ക് ....അന്ന് പക്ഷെ ,ഞാന്‍ തനിച്ചു ആയിരുന്നു .പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്ന ഡയറി കുറിപ്പ് ലൈബ്രറിയില്‍ ഇരുന്നു എഴുതി തീര്‍ത്തു .ക്ലാസ്സില്‍ എന്റെ ഡയറി കുറിപ്പ് കാത്തിരിക്കുന്നവര്‍ ഉണ്ട് .ഇന്നലെ കണ്ട ലോകത്തെ വിശേഷങ്ങള്‍ എല്ലാവരോടും പറയാന്‍ എനിക്ക് ധ്രിതി ആയിരുന്നു .ക്ലാസ്സ്രൂമിന്റെ പടികള്‍ കയറുമ്പോള്‍ കേട്ട് ,എനിക്ക് പരിചയം ഇല്ലാത്ത ഒരു കുട്ടി വന്നു ആനന്ദിനോട് തിരക്കുന്നു "ഈ ക്ലാസ്സിലെ പ്രിയ ആര് ?" എന്ന് .ഞാന്‍ പിന്നില്‍ നിന്നും ആ kuttiyude തോളില്‍ മെല്ലെ കൈ വെചൂ ; ഇതാ നില്‍ക്കുന്നു എന്താ കാര്യം എന്നാ മട്ടില്‍ .പെട്ടന്നാണ് വരാന്തയില്‍ കൂടി നടന്നുവരികയായിരുന്ന കൃഷ്ണകുമാര്‍ സാര്‍ പതിവ് ചിരിയോടെ "പ്രിയാ ,കന്ഗ്രാട്സ് " എന്ന് വിളിച്ചു പറഞ്ഞത് ."എന്താ കാര്യം ?" ഞാന്‍ അമ്പരന്നു ."ആഹാ ,അപ്പോഴൊന്നും അറിഞ്ഞില്ലേ ?ഇന്നത്തെ "മാതൃഭുമിയില്‍ " പ്രിയയുടെ കഥ ഉണ്ട് .കഥാകാരി ആയി അന്ഗീകരിക്കപെട്ടിട്ടു പ്രിയ ഇതൊന്നും അറിഞ്ഞില്ലേ ?"എന്ന് തിരക്കി സാര്‍ കടന്നു പോയി .ചൊവ്വാഴ്ച വൈകുന്നേരങ്ങളില്‍ അച്ഛന്‍ "മാതൃഭുമി" വാങ്ങി വരികയാണ് പതിവ് .അതാണ് ഞാന്‍ അറിയാതെ പോയത് .അപ്പോഴാണ് എന്നെ തിരക്കി എത്തിയ കുട്ടി പറയുന്നത് കഥ കണ്ടു കൊണ്ട് അഭിനന്ദിക്കാന്‍ വന്നത് ആണെന്ന് .അത് എഴുതാനുള്ള കാരണത്തെ കുറിച്ചൊക്കെ കാര്യമായി അന്വേഷിക്കുനത് കേട്ടപ്പോള്‍ ഞാന്‍ ആളിന്റെ പേര് തിരക്കി -പ്രീതി ,ഫസ്റ്റ് ബി എ മലയാളം ."മാതൃഭുമിയില്‍" ഞാന്‍ പ്രീതിയുടെ കഥ വായിച്ചിരുന്നു .പരിചയപ്പെടാന്‍ ഇരുന്നതുമാണ് .ഇപ്പോള്‍ പ്രീതി എന്നെ തേടി എത്തിയിരിക്കുന്നു .
വാര്‍ത്ത കേട്ട് എന്നേക്കാള്‍ സന്തോഷം ആയതു അര്‍ഷാദ്ഉം ആനന്ദും ആണെന്ന് തോന്നുന്നു .ഞാന്‍ ക്ലാസ്സില്‍ എത്തി എല്ലാവരുമായും സംസാരിച്ചിരിക്കുമ്പോള്‍ അവര്‍ "മാതൃഭുമി " വാങ്ങി എത്തി കഴിഞ്ഞു - ഒന്നല്ല മൂന്നെണ്ണം .മൂന്നും അവര്‍ എനിക്ക് സമ്മാനിച്ച് .ക്ലാസ്സില്‍ എല്ലാവരും വായിച്ചിട്ട് ആര്കെങ്കിലും അയച്ചു കൊടുക്കാന്‍ എന്ന് പറഞ്ഞ കഥ ആണ് "ഓര്‍മ്മകള്‍ വിളിക്കുമ്പോള്‍" .അങ്ങനെ ആണ് ഞാനീ സാഹസത്തിനു മുതിര്‍ന്നത് .ലേഖനങ്ങള്‍ പ്രസിദ്ധീകരണത്തിന് കൊടുക്കുമ്പോഴും കഥകള്‍ ഞാന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്നു .ഇപ്പോള്‍ ആദ്യമായി അയച്ച കഥ പ്രസിദ്ധീകരിച്ചിരിക്കുന്നു ,അതും "മാതൃഭുമിയില്‍" "മാതൃഭുമി ബാല പംക്തിയില്‍ നമ്മുടെ ക്ലാസ്സ് നിറഞ്ഞു നില്‍ക്കുക ആണെല്ലോ ?" എന്നായിരുന്നു രവി സാറിന്റെ ചോദ്യം .അപ്പോഴേക്കും ആനന്ദിന്റെ രണ്ടു കഥകള്‍ വന്നിരുന്നു .ഞാന്‍ കഥ കണ്ടില്ലെല്ലോ എന്ന് കരുതി ഊണ് കഴിക്കാന്‍പോയ കൃഷ്ണ കുമാര്‍ സാര്‍ "മാതൃഭുമിയും" ആയാണ് എത്തിയത് .വൈകുന്നേരം അച്ഛന്റെ വക പതിവ് "മാതൃഭുമിയും" .ക്ലാസ്സില്‍ ഇല്ലാതിരുന്ന രാഗിണി ആതിര പറഞ്ഞറിഞ്ഞു വൈകിട്ട് ഫോണ്‍ ചെയ്തു ."വിനുവിന്റെയും നന്ടുവിന്റെയും കഥ പറഞ്ഞു കുറച്ചു പേരെ കൂടി സങ്കടപ്പെടുത്തി അല്ലെ ?"കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു കോളേജ് അഡ്രെസ്സില്‍ എന്നെ തേടി ഒരു കത്ത് വന്നു .
"മാതൃഭുമിയില്‍ "ഓര്‍മ്മകള്‍ വിളിക്കുമ്പോള്‍" കണ്ടു .
കണ്ടതും കേട്ടതുമെങ്കിലും വായനയുടെ
പൂര്‍ണതയില്‍ ഇത് ഓര്‍മകള്‍ക്ക് നനവെകുന്നു .
ഇനിയും എഴുതുക ,മനസ്സ് തണുക്കട്ടെ
അഭിനന്ദനങ്ങള്‍ ,നന്മകള്‍ ...."
കോട്ടയത്ത് നിന്ന് വി ആര്‍ ശ്രീരാജ് എന്ന അജ്ഞാത സുഹൃത്ത് എന്റെ കഥ വായിച്ചു ആശംസ അയക്കാന്‍ സമയം കണ്ടെത്തിയിരിക്കുന്നു !
പിറ്റേന്ന് ...പാതി മനസ്സോടെ ഉപേക്ഷിച്ചു വന്ന ഞാവറക്കല്‍ തറവാട്ടിലേക്ക് വീണ്ടും ഒരു യാത്ര -ആതിര ,ആനന്ദ് ,അര്‍ഷാദ് പിന്നെ ഞാന്‍ .പദ്മരാജന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന .പ്രസങ്ങകൊലാഹലങ്ങളുടെ ഔപചാരികതകള്‍ ഒന്നുമില്ലാതെ ശില്പശാല തുടങ്ങി .പേരുംബടവം ശ്രീധരന്‍, കെ കെ രാജീവ് , കെ എ സെബാസ്റ്യന്‍ , കെ സി പദ്മകുമാര്‍ ,കെ ബി വേണു ,ബൈജു എന്നിവരാണ് ക്ലാസുകള്‍ നയിച്ചത് ."ഹൃദയത്തില്‍ ദൈവത്തിന്റെ കൈഒപ്പുള്ള " കഥാകാരന്‍ പെരുമ്പടവത്തിന്റെ ഒടോഗ്രഫിനായി ഞാനും ആതിരയും മോഹിച്ചു ."മാത്രുഭുമിയിലെ " സജിത്ത് ഏട്ടന്‍ ധൈര്യം ഏകി ,പോയി ചോദിച്ചു കൊള്ളാന്‍ എന്ന് .ഞങ്ങള്‍ ഒടൊഗ്രഫ് വാങ്ങുന്നതിനിടയില്‍ സജിത്ത് ഏട്ടന്‍ പെരുംബടവതോട് പറഞ്ഞു "ഇന്നലത്തെ മാതൃഭുമിയില്‍ പ്രിയയുടെ കഥ ഉണ്ട് ."വിടര്‍ന്ന കണ്ണുകളോടെ അദ്ദേഹം എന്നെ നോക്കി .പ്രസംഗത്തിനിടയില്‍ പെരുമ്പടവം പറഞ്ഞിരുന്നു "ബാല പംക്തി "യിലെ പുതു നാമ്പുകളെ ശ്രദ്ധിക്കാറുണ്ടെന്നു .അപ്പോള്‍ ഞാന്‍ വെറുതെ ആലോചിച്ചിരുന്നു ,ഇദ്ദേഹം എന്റെ കഥ കണ്ടിട്ടുണ്ടാകുമോ എന്ന് .പദ്മരാജന്റെ മണ്ണില്‍ എത്തിയതിന്റെ പിറ്റേന്ന് എന്റെ കഥ "മാതൃഭുമിയില്‍" അടിച്ചു വരിക .കഥ വന്നതിന്റെ പിറ്റേന്ന് വീണ്ടും അവിടെ പോകാനാവുക !കാലം എന്തെന്തു കൌതുകങ്ങള്‍ ആണ് എനിക്കായി ഒരുക്കി വെച്ചിരുന്നത് ?
പെരുംബടവാതെ കുറിച്ച് വേറെയും ചില ഓര്‍മ്മകള്‍ ....പിന്നീട് ഒരിക്കല്‍ അദ്ദേഹം ആനന്ദിന്റെ "പൊന്‍മലയാളം " പ്രകാശനം ചെയ്യാനെത്തി .അന്ന് ആശംസകള്‍ നേരാന്‍ അപ്രതീക്ഷിതമായി രവി സാര്‍ എന്നെ സ്ടജിലേക്ക് വിളിച്ചപ്പോള്‍ മെയ്യും മനസ്സും വിറച്ചു .ഇത്ര വലിയ ഒരാളുടെ മുന്നില്‍ നിന്ന് സംസാരിക്കുക .ചടങ്ങ് കഴിഞ്ഞു സംസാരിച്ചു നില്‍ക്കുമ്പോള്‍ എന്റെ കാമ്പസ് ഓര്‍മകളുടെ പങ്കുവെക്കല്‍ നന്നായിരുന്നു എന്ന് പെരുമ്പടവം പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം ആയി .
ഉച്ചക്ക് പദ്മരാജന്റെ തറവാട്ടില്‍ ഒരുക്കിയ ഊണ് കഴിച്ചു ,ഫോട്ടോകള്‍ എടുത്തു ...പറമ്പില്‍ ആകെ ഞങ്ങള്‍ കറങ്ങി നടന്നു . പദ്മരാജന്റെ മകന്‍ ആനന്ദപത്മനഭാന്റെ ഒട്ടൊഗ്രഫ് വാങ്ങാനായി ഞാനും ആതിരയും ചെല്ലുമ്പോള്‍ അദ്ദേഹം തിരക്കി -ഞങ്ങള്‍ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ആണോ എന്ന് .അദ്ദേഹം ഞങ്ങളെ ശ്രദ്ധിച്ചിരുന്നുവോ ?ഞങ്ങളുടെ പെരുമാറ്റത്തില്‍ ജേര്‍ണലിസം ടച് ഉണ്ടോ ?എം എസ് എമ്മിലെ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥികള്‍ ആണെന്നും ആഡ് ഓണ്‍ ആയി ജേര്‍ണലിസം പഠിക്കുന്നുണ്ടെന്നും മറുപടി നല്‍കി (എന്തൊക്കെയോ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് ജേര്‍ണലിസം കോഴ്സ് പൂര്‍ത്തിയാക്കാന്‍ ആയില്ല ).
നാല് മണിയായി .ഞങ്ങള്‍ മടങ്ങുന്നു .സ്ടാളില്‍ കയറി പുതിയ "ചെപ്പു" വാങ്ങി .
രണ്ടായിരത്തി ഏഴു ഫെബ്രുവരി പതിനഞ്ചു - അരവിന്ദ് സാറിനും ശിവദാസന്‍ പിള്ള സാറിനും മുരളി സാറിനും പിന്നെ പ്രിയപ്പെട്ട സിനിയെര്സിനും യാത്ര അയപ്പ് .(പുതിയ വൈസ് പ്രിന്‍സിപ്പല്‍ കേശവ് മോഹന്‍ സാര്‍ ആണ്). ഒപ്പം മാഗസിന്‍ പ്രകാശനവും. ഇത്രെയും നല്ലൊരു ചടങ്ങ് ഇവിടെ നടത്തിയതില്‍ തനിക്കു ഒട്ടും അത്ഭുദം ഇല്ലെന്നും സമര്‍ത്ഥരായ അധ്യാപകരുടെയും vidhyaarthikaludeyum കൂട്ടായ്മ ഇംഗ്ലീഷ് ദിപ്പാര്‍ത്മെന്റിനെ വേറിട്ട് നിര്‍ത്തുന്നു എന്നും ചടങ്ങില്‍ സംസാരിച്ച സലിം സാര്‍ പറഞ്ഞു .രണ്ടാം വര്‍ഷ പ്രതിനിധി ആയി സംസാരിക്കാന്‍ ഉള്ള ചുമതല എനിക്ക് ആയിരുന്നു .ആതിര ,പാര്‍വതികുട്ടി ,ഫെമി ,രജി ....എന്നിവരുടെ പാട്ടുകള്‍ കാതുകള്‍ക്ക് ഇമ്ബമാര്‍ന്നു .എല്ലാവരുടെയും അഭ്യര്‍ത്ഥന മാനിച്ചു അരവിന്ദ് സാറും രണ്ടു പാട്ടുകള്‍ പാടി .ഇനി എന്നെങ്കിലും സാറിന്റെ പാട്ടുകള്‍ കേള്‍ക്കാനകുമോ ?ചടങ്ങ് കഴിഞ്ഞു ഞങ്ങള്‍ രവി സാറുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ അടുത്ത വര്ഷം ഞങ്ങളെ പിരിയേണ്ട ദുഖത്തെ കുറിച്ച് സാര്‍ പറഞ്ഞു .രവി സാറിനു ലഭിച്ച ബെസ്റ്റ് ഔട്ട്ലുക് ടിചെര്‍ അവാര്‍ഡ് ഞങ്ങളെ സന്തോഷത്തില്‍ ആക്കി .മലയാളം ദിപ്പാര്‍ത്മെന്റില്‍ നിന്നും സുധ ടീച്ചര്‍ഉം രിടയെര്‍ ആകുകയാണ് .(ഇപ്പോള്‍ പോസ്റ്റ് ഓഫീസില്‍ ടീച്ചര്‍ ഇടയ്ക്കിടെ എത്താറുണ്ട് .വര്‍ഗീസ് സാര്‍ ,മോഹന്‍ സാര്‍ ,മാത്യു സാര്‍ ....ഒക്കെ ഓഫീസില്‍ വരാറുണ്ട് .അരവിന്ദ് സാറും രവി സാറും ഒരിക്കല്‍ എത്തിയിരുന്നു .കായംകുളം പോസ്റ്റ് ഓഫീസില്‍ നിന്നും സ്ഥലം മാറി പോന്നപ്പോള്‍ എനിക്ക് നഷ്ടമായത് ഇങ്ങനെ എത്രയെത്ര കണ്ടുമുട്ടലുകള്‍ ആണ് ?)
രവി സാര്‍-നെ കുറിച്ച് മനസ്സില്‍ നിന്നും മായാത്ത ഒരു ചിത്രം ഉണ്ട് .രണ്ടാം വര്‍ഷ ക്ലാസ്സുകളുടെ അവസാന ദിനങ്ങളില്‍ ഒന്നില്‍ സാര്‍ എന്നെയും നിമ്മിയെയും കാന്ടേനിലെക്കു പറഞ്ഞു വിട്ടു മിട്ടായികള്‍ വാങ്ങിപ്പിച്ചു.എന്നിട്ട് ,കുട്ടികളോട് പറയാറുള്ളത് പോലെ മന്ത്രം ചൊല്ലുക ആണെന്നും പറഞ്ഞു എല്ലാവര്ക്കും നല്ല മാര്‍ക്ക് കിട്ടട്ടെ എന്ന് പ്രാര്‍ഥിച്ചു സാര്‍ മിട്ടയികള്‍ ഞങ്ങള്‍ക്ക് നല്‍കി .അകലെ നിന്ന് കണ്ടു ആദരവോടെ നോക്കിയിരുന്ന കോഴിശ്ശേരി രവീന്ദ്രനാഥ് സാറിനും ഇവിടെ ഞാന്‍ അടുത്തറിയുന്ന രവി സാറിനും തമ്മില്‍ എന്ത് അന്തരം ആണ് !
പരീക്ഷ !!!രാവിലെ കോളെജിനു മുന്നില്‍ എത്തിയപ്പോള്‍ സജിതയെ കണ്ടു .എനിക്കെപ്പോഴും പോസിടിവ് എനര്‍ജി പകരുന്ന കൂട്ടുകാരി .ആ ചിരിയില്‍ ഞാന്‍ എല്ലാം മറക്കും .സജിതക്കൊപ്പം ഞാന്‍ ദിപ്പാര്‍ത്മെന്റില്‍ കയറി .അധ്യാപകരെ കണ്ടാല്‍ ,ഒന്ന് സംസാരിച്ചാല്‍ അത് വല്ലാത്തൊരു ഊര്ജമെകും .പക്ഷെ ,ഗോവിന്ദ് സാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ടെന്‍ഷന്‍ ആകണ്ട ,നന്നായി പരീക്ഷ എഴുതുക ,നല്ലതേ വരൂ ...എന്നൊക്കെ പറഞ്ഞു സാര്‍ ഞങ്ങള്‍ക്കൊപ്പം വാതിലില്‍ വരെ എത്തി .ഇപ്പോഴും ഓര്‍ക്കുന്നു .ഒരിക്കല്‍ സാര്‍ ക്ലാസ്സ് എടുക്കുന്നതിനിടയില്‍ മഴ പെയ്തു .സാര്‍ ഞങ്ങളോട് തിരക്കി "എന്താ പ്രത്യേകത ?" എന്ന് ."മഴമണം" .ഞങ്ങള്‍ പറഞ്ഞു .സാറും അത് തന്നെ ആയിരുന്നു ഉദ്ദേശിച്ചത് .സാഹിത്യ വിദ്ദ്യാര്തികള്‍ ഇതെല്ലാം അറിയണമെന്നും സാര്‍ അന്ന് ഉപദേശിച്ചു .
കോളേജ് മാഗസിന്‍ ഇറങ്ങി .ആതിരക്കും രാഗിണിക്കും ഒപ്പം മാഗസിന്‍ വാങ്ങാനായി ചെല്ലുമ്പോള്‍ ഫൈസല്‍ ഇക്ക മാഗസിനുമായി മരച്ചുവട്ടില്‍ കുറച്ചു കുട്ടികളുമായി സംസാരിച്ചു നില്‍ക്കുനതു കണ്ടു .ഞാന്‍ ആവെസപൂര്വം മാഗസിന്‍ വാങ്ങി നോക്കി ."കാമ്പസ് രാഷ്ട്രിയം അനിവാര്യമോ ?" എന്നാ വിവാദ വിഷയത്തെ കുറിച്ച് ഞാന്‍ ഒരു ലേഖനം നല്‍കിയിരുന്നു ."നന്നായിരുന്നു " എന്ന് പിന്നീടു ഒരിക്കല്‍ കണ്ടപ്പോള്‍ ശിവദാസന്‍ പിള്ള സാര്‍ പറയുക ഉണ്ടായി .
രാഗിണിക്കും ആതിരക്കും ഒപ്പം കോളേജില്‍ നിന്നിറങ്ങി .സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ രാഗിണി എന്റെ പരിചയക്കാരി ആണ് .ഇപ്പോഴും ക്ലാസ്സില്‍ കലപില കൂട്ടി നടക്കുന്ന കൂട്ടുകാരി .
ആതിര (ആതിര അശോക് )-നിന്നെ ഞാന്‍ പരിചയപ്പെടുന്നത് ഹൈ സ്കൂള്‍ ക്ലാസ്സുകളിലെ മത്സര വേദികളിലൂടെ ആണ് .ഇപ്പോഴും ചിരിക്കുന്ന മുഖം ഉള്ള ,നൃത്തം ചെയ്യുന്ന ,പടം വരയ്ക്കുന്ന ,പാട്ട് പാടുന്ന ,കവിത കുറിക്കുന്ന ,കഥ എഴുതുന്ന നിന്നോട് എനിക്ക് ഇഷ്ടതെക്കള്‍ ഉപരി ആരാധന ആയിരുന്നു .കാമ്പസില്‍ നിന്നെ കൂട്ടുകാരിയായി കിട്ടിയപ്പോള്‍ ഞാന്‍ ഒത്തിരി സന്തോഷിച്ചിരുന്നു .നിന്റെ നന്മാകള്‍ക്കായി ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു .എന്നിട്ടും ..."ഈ തെറ്റാണു ഇപ്പോള്‍ എന്റെ ശെരി" എന്ന് നീ എന്നെ ആശ്വസിപ്പിക്കുമ്പോഴും എനിക്കൊന്നും ഉള്‍കൊള്ളാന്‍ ആകുമായിരുന്നില്ല .നിന്നെ ഞാന്‍ അവസാനം ആയി കാണുന്നത് ശമിയയുടെ വിവാഹത്തിനാണ് .ഇപ്പോഴും ..."ഘനശ്യാമ വൃന്ധാരന്യം " പാട്ടിനൊപ്പം ഒഴുകി എത്തും ...നിന്റെ ഓര്‍മകളും ...
പുരോഗമന കലാസാഹിത്യ സന്കത്തില്‍ നിന്നും ഒരു കത്ത് എന്നെ തേടി എത്തി .ലേഖനത്തിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം എനിക്ക് !തിരുവനന്തപുരത്ത് വെച്ച് ഓ എന്‍ വി അവാര്‍ഡു നല്‍കുന്നു .ഡേറ്റ് കണ്ടു ഞാന്‍ സങ്കടപ്പെട്ടു .അതെ ദിവസം എനിക്ക് പോസ്റല്‍ ദിപര്‍ത്മെന്റിന്റെ ഒരു ടെസ്റ്റ് ഉണ്ട് .അച്ഛന്‍ പോയി അവാര്‍ഡു വാങ്ങാം എന്ന് പറയുമ്പോഴും സങ്കടം ബാക്കി ,പ്രിയപ്പെട്ട കവിയുടെ കൈയില്‍ നിന്നും അവാര്‍ഡു വാങ്ങാന്‍ ആയില്ലെല്ലോ എന്ന് ...
"കുടുംബ മാധ്യമത്തില്‍ " എന്നെ കുറിച്ചുള്ള കുഞ്ഞു ഫീച്ചര്‍ .രാവിലെ അര്‍ഷാദ് വിളിച്ചു .അടുത്തയിടെ "ദേശാഭിമാനി സ്ത്രീ"യില്‍ എന്റെ കഥ വന്നപ്പോഴും മുജീബ് പറഞ്ഞറിഞ്ഞു എന്നെ വിളിച്ചു പറഞ്ഞത് അര്‍ഷാദ് ആണ് .
രണ്ടായിരത്തി ഏഴു മെയ് ഇരുപതു -എന്റെ ജീവിതം മാറ്റി മരിച്ച ദിനം .പോസ്റല്‍ അസിസ്റ്റന്റ് ടെസ്റ്റ് .വലിയ പ്രതീക്ഷകള്‍ ഒന്നും നല്‍കിയിരുന്നില്ല .വെറുതെ എഴുതി ,അത്ര മാത്രം .
ഡിഗ്രി ഫൈനല്‍ ഇയെര്‍ -രണ്ടാം വര്ഷം നെട്ടങ്ങളുടെത് ആയിരുന്നു .നല്ല അധ്യാപകര്‍ ,നല്ല കൂട്ടുകാര്‍ ...ഇനി കുറച്ചു നാളുകള്‍ക്കുള്ളില്‍ എല്ലാം നഷ്ടം ആകാന്‍ പോകുന്നു എന്ന ചിന്ത എന്നെ അലോസരപ്പെടുത്തി .ക്ലാസ്സില്‍ ആ സമയത്ത് ഞങ്ങള്‍ ജി കെ അസ്സോസിഅറേനും രൂപികരിച്ചിരുന്നു .ഊണ് കഴിഞ്ഞു ജി കെ ചര്‍ച്ച ചെയ്തു കുറച്ചു നേരം ....
ജൂണ്‍ പതിനഞ്ചു -ആതിര (കരുന്നഗപ്പള്ളി) യുടെ പിറന്നാള്‍ ,പോരെങ്കില്‍ വെള്ളിയാഴ്ചയും .ഞങ്ങള്‍ പാട്ടും കവിതയും ഒക്കെയായി തകര്‍ക്കുന്നു .ആനന്ദിന്റെ ബൈക്കും ആയി പള്ളിയിലേക്ക് പോയ അര്‍ഷാദ് -നെ കാനഞ്ഞിട്ടു ആനന്ദ് വിളിക്കുമ്പോള്‍ പറയുന്നു -പ്രിയയുടെ വീട്ടില്‍ നിന്നും വിളിച്ചിരുന്നു എന്ന് .എന്റെ ഹിസ്റ്ററി ബുകില്‍ കിടക്കുന്ന നമ്പര്‍ തപ്പിയെടുത്തു വീട്ടില്‍ നിന്നും എന്നെ വിളിക്കണമെങ്കില്‍ കാര്യം എന്തോ അപകടം പിടിച്ചത് ആണ് .ഉടന്‍ തന്നെ ഞാന്‍ ആനന്ദിന്റെ മൊബൈലില്‍ വീട്ടിലേക്കു ഉള്ള നമ്പര്‍ എടുത്തു പച്ച ബട്ടന്‍ അമര്‍ത്തി .കണ്ണന്‍ പറയുന്നു ,എനിക്ക് പോസ്റല്‍ അസിസ്റ്റന്റ് ആയി സെലെച്റേന്‍ കിട്ടി എന്ന് .ഫോണ്ണ്‍ കട്ട് ചെയുമ്പോള്‍ ഞാന്‍ ആകെ കണ്‍ഫ്യുഷനില്‍ ആയിരുന്നു .ഇത്ര വേഗം റിസള്‍ട്ട് വന്നോ ?ഉടന്‍ കാമ്പസ് വിട്ടു പോകേണ്ടി വരുമോ?സെലെക്ഷന്റെ കാര്യം പറഞ്ഞെങ്കിലും ആര്‍ക്കും അതിന്റെ ഗൌരവം മനസിലായില്ലെന്നു തോന്നുന്നു.എനിക്ക് തന്നെ വിശ്വസിക്കാന്‍ ആവുന്നില്ല ,പിന്നെ അല്ലെ മറ്റുള്ളവര്‍ .... "ഞാന്‍ പോകുന്നു" എന്ന ചിന്ത മറ്റുള്ളവരില്‍ ഉണ്ടാക്കാന്‍ ഞാനും ആഗ്രഹിച്ചില്ല .
പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു .അങ്ങനെ ,മാര്‍ച്ചില്‍ എങ്ങനെ നിന്നെ വിട്ടുപോകുമെന്നറിയാതെ വിഷമിച്ചിരുന്ന എന്നെ നീ ജൂണില്‍ തന്നെ യാത്ര ആക്കി .സജിത ഓട്ടോഗ്രാഫില്‍ കുറിച്ചിട്ടു :"എന്നും എല്ലാ കാര്യങ്ങളിലും നീ മുന്നില്‍ ആയിരുന്നു .നമ്മുടെ പ്രിയപ്പെട്ട കലാലയത്തില്‍ നിന്ന് വേര്‍പിരിഞ്ഞു അകലുമ്പോഴും പ്രിയാ ,നീ അങ്ങനെ തന്നെ .എല്ലാവരെയും വിട്ടു മുന്‍പേ പറക്കുന്ന പക്ഷി ആയി നീ ..."
ശനിയാഴ്ച തന്നെ ഞാന്‍ കോളേജില്‍ പ്ലസ്ടൂ സര്‍റ്റിഫിക്കട്ടിനുള്ള അപേക്ഷ നല്‍കി .ദീപയും എന്നോടൊപ്പം ഉണ്ടായിരുന്നു .ദീപാ ...നീ എന്നും എന്റെ നിശബ്ദ സഹയാത്രിക ആയിരുന്നു .പലപ്പോഴും നീ നിന്നിലേക്ക് തന്നെ ഒതുങ്ങി കൂടാന്‍ ശ്രമിക്കുനത് പോലെ എനിക്ക് തോന്നാറുണ്ട് .മധുരയിലേക്ക് നീ ആദ്യം അയച്ച കത്ത് തുടങ്ങുന്നത് ഇങ്ങനെ ആയിരുന്നു ."മറന്നിട്ടില്ലാ എന്ന് മറ്റുള്ളവര്‍ക്ക് അയക്കുന്ന കത്തുകളില്‍ നിന്നും മനസിലായി ."ഇപ്പോഴും നിനക്ക് അങ്ങനൊരു മനോഭാവം ആണ് .കഴിഞ്ഞ ഓണത്തിന് ആശംസകള്‍ പറയാന്‍ വിളിച്ചപ്പോഴും നീ പറഞ്ഞു "വിളിക്കും എന്ന് പ്രതീക്ഷിച്ചില്ല '.എനിക്ക് നിന്നെ എങ്ങനെ ആണ് മറക്കാന്‍ ആകുക ?മുന്‍ ബെഞ്ചില്‍ ആയിരുന്ന ഞാന്‍ നിങ്ങള്‍ "ചെട്ടികുളങ്ങര സെറ്റ് "നു അടുത്തേക്ക് (ദീപ ,രെമ്യ ,പുണ്യ ,റോഷന്‍ ,വന്ദന ) ഇപ്പോഴും എത്താരുണ്ടായിരുന്നില്ലേ ? പ്രിന്സിപലിന്റെ റൂമിലേക്ക് ചെല്ലുമ്പോള്‍ സാര്‍ അത്ഭുതപ്പെട്ടു ."എന്താ പ്രിയാ ഇപ്പോള്‍ ?"ശനിയാഴ്ച ,പോരെങ്കില്‍ ഉച്ച കഴിഞ്ഞു .കാബിനില്‍ ഉണ്ടായിരുന്ന അരവിന്ദ് സാര്‍ പറഞ്ഞു ."പ്രിയ ഇവിടെ നിന്ന് പോകുകയാ .സാറിനു ഒരു നല്ല കുട്ടിയെ നഷ്ടം ആകാന്‍ പോകുന്നു ."ജോലി കിട്ടിയ കാര്യം അറിഞ്ഞു സാറിനു സന്തോഷം ആയെങ്കിലും പഠനം തുടരണം എന്ന് സാര്‍ ഉപദേശിച്ചു .പഠനം കൈവിട്ടു കളയാന്‍ ഞാനും ആഗ്രഹിക്കുന്നില്ല .
കോളേജില്‍ എല്ലാവര്ക്കും അത്ഭുദം.സത്യം ആണ് ,ഇന്നത്തെ കാലത്ത് പഠനം കഴിഞ്ഞു എത്ര നാള്‍ കാത്തിരുന്നാല്‍ ആണ് ജോലി ലഭിക്കുക ! എന്നാലും കോളേജ് വിട്ടു പോകേണ്ടി വരുന്നത് ഓര്‍ക്കുമ്പോള്‍ ....ആനന്ദ് അന്ന് എല്ലാവര്ക്കും അയച്ച മെസ്സേജ് ഓര്‍ക്കുന്നു,"a bad luck for us."
ഞാന്‍ മനസ്സിനെ പാകപ്പെടുത്തി എടുത്തു ,കാംപസിനോട് യാത്ര പറയാന്‍ .ഒരിക്കല്‍ പോലും ആബ്സന്റ് വീഴാന്‍ ആഗ്രഹിക്കാത്ത മുന്നൂറ്റി ഇരുപത്തൊമ്പതു എന്നാ നമ്പരിലേക്ക് ഇനി തുടര്‍ച്ച ആയി ആബ്സന്റ് വീഴാന്‍ പോകുന്നു .ഫൈനല്‍ ഇയെര്‍ പ്രൈവറ്റ് ആയി രജിസ്റ്റര്‍ ചെയേണ്ടത് കൊണ്ട് ടി .സി യും ഉടന്‍ വാങ്ങേണ്ടി വന്നു .ഐ ഡി കാര്‍ഡിന് കുറുകെ മോഹന്‍ സാര്‍ വരച്ച ചെമപ്പ് മഷിക്ക് നിറം പകര്‍ന്നത് എന്റെ ഹൃദയത്തില്‍ പൊടിഞ്ഞ രക്തം ആയിരുന്നുവോ ?ഒരാഴ്ച കാലം എല്ലാവരും ഇപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു .ഒരുമിച്ചു നടന്നു മതിയാവാത്തത് പോലെ ...ഒരു വര്ഷം കൂടി മുന്നില്‍ ഉണ്ടെന്നു പറഞ്ഞിട്ട് ഇനി ഒരു നിമിഷം പോലും ബാക്കി ഇല്ലെന്നു ആകുമ്പോള്‍ ...അന്ന് ...അവസാനത്തെ രണ്ടു അവഴ്സ് എനിക്ക് യാത്ര അയപ്പ് നല്‍കാന്‍ ആയി അവര്‍ ചോദിച്ചു വാങ്ങി .എനിക്ക് ഏറെ പ്രിയപ്പെട്ട "ഇരുളിന്‍ മഹാനിദ്രയും ","കഴിഞ്ഞു പോയ കാലവും ", "പാതിരാ മഴയും " ഒക്കെ പാടി ,എനിക്ക് എങ്ങനെയൊക്കെ സന്തോഷം നല്‍കാമോ അവര്‍ അതൊക്കെ ചെയ്തു കൊണ്ടിരുന്നു .എന്നിട്ടും ...ആര്‍ക്കും സങ്കടം അടക്കാന്‍ ആയില്ല .ഒടുവില്‍ ...എന്നോട് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഒരു വാക്ക് പോലും മിണ്ടാന്‍ ആകാതെ ഞാന്‍ ...സങ്കടം അടക്കി പിടിച്ചു ഇരിക്കുകയാണ് ഞാന്‍ ...ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്തത്തില്‍ ഞാന്‍ എഴുന്നേറ്റു ചെന്ന് ബോര്‍ഡില്‍ കുറിച്ചിട്ടു .
"അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെ-
നിക്ക് യേത് സ്വര്‍ഗം വിളിച്ചാലും... "
ആ ഓ എന്‍ വി വരികള്‍ ഞാന്‍ കുറിച്ചിട്ടത് കാമ്പസിന്റെ ആത്മാവിലേക്ക് ആണ് .ആതിര ആര്‍ . ആ വരികള്‍ അപ്പോള്‍ പിന്നില്‍ ഇരുന്നു പാടിയത് ഇന്നും കാതുകളില്‍ മുഴങ്ങുന്നു .ആതിര (കരുന്നഗപള്ളി ) അത് ചുവരിലേക്ക് പകര്‍ത്തി .ഇന്നും ഉണ്ടാവും അതവിടെ ...ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കളുടെ ഓര്‍മ്മക്കായി ...വീണ്ടും യാത്ര പറയാന്‍ ,കൃഷ്ണ കുമാര്‍ സാരിനായി മാറ്റി വെച്ചിരുന്ന ലെടുവും ആയി (രാവിലെ സാര്‍ ഉണ്ടായിരുന്നില്ല ) ദിപ്പാര്ട്ട്മെന്റില്‍ ചെല്ലുമ്പോള്‍ മോഹന്‍ സാര്‍ പറഞ്ഞു ,കൃഷ്ണ കുമാര്‍ സാറിനെ പോലെ ഒരിക്കല്‍ ഇവിടേയ്ക്ക് തന്നെ തിരിച്ചു എത്തണമെന്ന് .
ജീവിതത്തിലെ സന്തോഷങ്ങള്‍ പങ്കിടാന്‍ ...സങ്കടങ്ങള്‍ മറക്കാന്‍ ...ഒരിടം ,അതായിരുന്നു നീ എനിക്ക് ...അത് മാത്രം ആയിരുന്നുവോ നീ ....മറ്റെന്തക്കെയോ ...മറ്റെന്തെക്കെയോ ...തനിച്ചു ആവുന്നത് ഞാന്‍ മാത്രം ആണ് ...നിലാവിന്റെ ലോകം നഷ്ടമാകുന്നതും എനിക്ക് മാത്രം ആണ് ...എന്നിട്ടും അവര്‍ എനിക്കായി സങ്കടപ്പെടുന്നു .എപ്പോഴോ ഒരിക്കല്‍ ഒത്തുകൂടി ,കുറെ പകല്‍ വേലകള്‍ ഒരുമിച്ചു ചിലവിട്ടു ഞാന്‍ യാത്ര ചോദിച്ചു നില്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിരയുന്നുവെങ്കില്‍ ,ഹൃദയം പിടയുന്നുവെങ്കില്‍ ഞാന്‍ അവര്‍ക്ക് ആരാണ് ?എനിക്ക് അവര്‍ ആരാണ് ?ഞങ്ങള്‍ എല്ലാവരെയും തമ്മില്‍ കൂട്ടി ഇണക്കുന്ന എന്തോ ഒന്ന് ....അതിനെ അല്ലെ നാം സ്നേഹം എന്ന് വിളിക്കുന്നത് ?ഈ സ്നേഹം യുവതലമുറക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നല്ലേ മുറവിളി ഉയരുന്നത് .ഇല്ല ...സ്നേഹം നഷ്ടം ആയിട്ടില്ലാത്ത ,നന്മകള്‍ വറ്റിയിട്ടില്ലാത്ത ഒരു ചങ്ങാതി കൂട്ടം ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ട് .വിരഹത്തിന്റെ പെരുമഴ നനഞ്ഞു ഞാന്‍ നടന്നകന്നു ,ഇനിയും ഏതോ വസന്തത്തില്‍ വീണ്ടും ഒന്ന് ചേരാന്‍ ...യേത് ദേവനെ പൂജിച്ചാല്‍ ആണ് എനിക്ക് ഇനിയൊരു ജന്മം ഈ സ്നേഹമാനസുകള്‍ക്ക് നടുവില്‍ എല്ലാം മറന്നു ഇരിക്കാന്‍ ആകുക ?
പിന്നീട് ,ഞാന്‍ ഒരു കേള്വിക്കാരി മാത്രം ആകുന്നു -നിമ്മിയുടെ ,ആതിരയുടെ ,അര്‍ഷാദ്-ന്റെ ,സജിതയുടെ ,ആനന്ദിന്റെ ,വീണയുടെ ,സോനയുടെ ,ദീപയുടെ ,അന്സരിന്റെ ,രമ്യയുടെ ദിവ്യയുടെ ,സൌമ്യ chechiyude ....നോട്ടു ബുക്കുകള്‍ക്ക് ഒപ്പം നിന്റെ വിശേഷങ്ങളും അവര്‍ പങ്കിട്ടു .
മധുരയില്‍ ആയിരുന്നപ്പോഴും ഇപ്പോള്‍ ഓഫീസില്‍ ആയാലും സൌഹൃദത്തിന്റെ ഒരു നെറ്റ് വര്‍ക്ക് ഞാന്‍ ഉണ്ടാക്കി എടുത്തിട്ടുണ്ട് .അങ്ങനൊരു ലോകത്തിന്റെ കൂട്ട് ഇല്ലാതെ എനിക്ക് ജീവിക്കാന്‍ ആവില്ല .ട്രെയിനിഗ് സെന്റെറില്‍ രാവിലെ പതിനൊന്നു മണിക്ക് "ഒരു കപ്പു ചായയും ഒരു കത്തും " എനിക്ക് പതിവ് ആയിരുന്നു .അവിടെ എനിക്കൊപ്പം ഉണ്ടായിരുന്ന ,നെറ്റ്ഇന്റെയും മൊബൈയില്‍ഇന്റെയും ഇഷ്ടക്കാര്‍ക്ക് കൌതുകം !എം എസ് എം ...നീയും നീ സമ്മാനിച്ച കൂട്ടുകാരും അവിടെയും പ്രശസ്തരായി .നിമ്മിയുടെ ,ആതിരയുടെ ,സജിതയുടെ ,ദിവ്യയുടെ ,ദീപയുടെ ....കത്തുകള്‍ ഓരോ ദിവസവും എന്നെ തേടി എത്തികൊണ്ടിരുന്നു ,നിറയെ വിശേഷങ്ങളും ആയി .ഇപ്പോള്‍ ആ കത്തുകള്‍ എന്റെ മുന്നില്‍ കൂട്ടി വെക്കുമ്പോള്‍ എനിക്കും അതിശയം ,രണ്ടര മാസത്തിനുള്ളില്‍ എനിക്ക് കിട്ടിയതാണോ ഇത്ര ഏറെ കത്തുകള്‍ .രേഹ്നയുടെ വിവാഹ വിശേഷവും,ഓണ വിശേഷങ്ങളുംഒക്കെ മധുരയിലെ കൊടും ചൂടിലും എനിക്ക് കുളിര്‍മ ആയി .രഹ്നയുടെ വിവാഹത്തിന്റെ അന്ന് എല്ലാവരും ചെന്ന് അസീസിന്റെ ഫോണില്‍ നിന്നെന്നെ വിളിച്ചു .ആലുക്കാസിന്റെ പരസ്യ മോഡല്‍ പോലെ രഹന എന്ന് ആനന്ദിനെ കമന്റ് .രഹനാ ...നീ എന്നും എനിക്ക് വിസ്മയം ആയിരുന്നു .ഒരു പിറന്നാള്‍ ദിനത്തില്‍ നീ എനിക്ക് സമ്മാനിച്ച ഗ്ലാസ് പെയിന്റ്ഇങ്ങില്‍ കൃഷ്ണന് മയില്‍പീലി ആകാം എങ്കില്‍ രാധയ്ക്കും ആകാം എന്ന് നീ പറയുമ്പോഴും ഗാന്ധിജി ഫാതെര്‍ ഓഫ് ദി നേഷന്‍ മാത്രം അല്ല ഫാദര്‍ ഓഫ് ദി നോഷ്എന്‍ കൂടി ആണെന്ന് നീ പറയുമ്പോഴും വിസ്മയത്തോടെ ഞാന്‍ നിന്നെ നോക്കി നിന്നിട്ടുണ്ട് ."ക്ലാസ് മേറ്റ്സ് " ഇറങ്ങിയ ശേഷം ചിലരെങ്കിലും നിന്നെ "പെന്ഗുഇന് " എന്ന് വിളിച്ചു .പക്ഷെ ,നീ ഞങ്ങള്‍ക്ക് "പെന്ഗുഇന് " ആയിരുന്നില്ല .സദാ ബഹളം കൂട്ടി നടക്കുന്ന പെണ്‍കുട്ടി .ഒരിക്കല്‍ നമ്മള്‍ മാത്യു സാറുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ അത് വഴി പോയ മോഹന്‍ സാര്‍ തിരക്കി -"എന്താണ് സാറും കുട്ടികളും കൂടി ....?"അപ്പോള്‍ നീ പറഞ്ഞ മറുപടി -"സാറിനെ ഞങ്ങള്‍ ഒന്ന് ഉപദേശിക്കുക ആണ് "-അങ്ങനെ പറയാന്‍ രഹനാ ...നിനക്ക് മാത്രമേ കഴിയു ...പര്‍ദ്ദ ഇട്ട ആരെ കണ്ടാലും ഞാന്‍ ഒരു നിമിഷം നോക്കി നില്‍ക്കും .രഹനാ ...നീ ഇപ്പോള്‍ എവിടെ ആണ് ?
ഓണത്തിന്റെ വിശദമായ വിവരണം -അത്ത പൂകാലം ഒരുക്കിയതും ,നമ്മള്‍ ഒന്നാം സ്ഥാനം നേടിയതും ,ട്രോഫിയും ആയി കാമ്പസില്‍ ആകെ കറങ്ങിയതും ,ഫോട്ടോസ് എടുത്തതും ,പരസ്പരം പൂ വാരി എറിഞ്ഞതും -അതിന്റെ ഒരു നിമിഷം പോലും നഷ്ട്ടം ആകാതെ അവര്‍ എനിക്കായി എഴുതി .ഒടുവില്‍ എല്ലാവരുടെ കത്തിലും കൂട്ടി ചേര്‍ത്തിരുന്നു ."പ്രിയ കൂടി ഉണ്ടായിരുന്നെങ്കില്‍ ....".ക്ലാസ്സില്‍ എല്ലാവരെയും കൊണ്ട് ഓണാശംസ എഴുതിച്ചു സജിത എനിക്ക് അയച്ചു തന്നു .
"പൂ പാടന്‍ങള്‍ നിറയുമ്പോഴും
പൂ വിളികള്‍ ഉയരുമ്പോഴും
ഈ നാല് ചുവരുകള്‍ക്കുള്ളില്‍
ആരവങ്ങള്‍ ഉണരുമ്പോഴും
നിന്റെ അസാനിത്യത്തില്‍
വേദനിക്കുന്ന ഹൃദയത്തോടെ
നിനക്ക് നേര്ന്നിടുന്നു
ഒരായിരം ഓണാശംസകള്‍ "
എന്ന് അനിതയും ,ഗംഗയും ,ശിബിനയും ചേര്‍ന്ന് കുറിച്ച് ഇട്ടതും "പ്രിയ ഇല്ലാത്ത ഈ ഓണം പ്രിയകരമായി തോന്നുന്നില്ല .എങ്കിലും ഞങ്ങള്‍ ആഘോഷിക്കുന്നു -പ്രിയ കൂടെ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് എന്ന് -എല്ലാ മനസ്സുകളും വായിച്ചു കൊണ്ട് " ആനന്ദ് എഴുതിയതും ഹൃദയ സ്പര്‍ശി ആയി .മറു നാട്ടിലെ ഓണക്കാലവും അങ്ങനെ മധുരകരം ആയി .
സജിത ഒരിക്കല്‍ എഴുതി
"നിന്നെ കണ്ടില്ലായിരുന്നെങ്കില്‍
സ്നേഹം പങ്കു വെച്ചില്ലായിരുന്നെങ്കില്‍
ഇമകള്‍ ചിമ്മാതെ
മിഴികള്‍ നനയാതെ
ചുണ്ടുകള്‍ ഇടറാതെ
യാത്ര പറയാമായിരുന്നു ."
പക്ഷെ ,എം എസ് എം ...ഞാന്‍ കുറിക്കട്ടെ .
"നിന്നെ കണ്ടില്ലായിരുന്നെങ്കില്‍
സ്നേഹം പങ്കു വെച്ചില്ലായിരുന്നെങ്കില്‍
നിറങ്ങളുടെ ലോകം
എനിക്ക് അന്യം ആയേനെ .."
"പ്രിയകുമാരി ചൌഹാനെ " രവി സാര്‍ അന്വേഷിക്കാരുന്ടെന്നും അധ്യാപകര്‍ എല്ലാവരും പ്രിയയെ തിരക്കാരുന്ടെന്നും എല്ലാവരും എഴുതി .കോളേജില്‍ ഒന്നാം വര്‍ഷക്കാര്‍ വന്നതും ,അന്സാരിന്റെയും ശ്രീകുമാറിന്റെയും തമാശകളും ,ഞാന്‍ ഊണ് കഴിഞ്ഞു സ്ഥിരമായി കൈ കഴുകാരുള്ള പച്ച പൈപ്പിന്റെ സ്ഥാനം മാറിയതും ,ടൂറിനു പോകാന്‍ ഉള്ള ചര്‍ച്ചകളും ...ഒക്കെ അവര്‍ എനിക്കായി എഴുതി .ആതിര ഒരിക്കല്‍ എഴുതി ,"കോളേജിലെ വിശേഷങ്ങള്‍ എല്ലാം എഴുതുന്നത് പ്രിയയെ വിഷമിപ്പിക്കാന്‍ അല്ല .മരിച്ചു ,ഇവിടെ നടക്കുന്ന ഒരു ചെറിയ കാര്യം പോലും പ്രിയ അറിയാതെ പോകരുത് എന്ന് നിര്‍ബന്ധം ഉള്ളത് കൊണ്ടാണ് ."
നവംബര്‍ ഇരുപതു തൊട്ടു ഇരുപത്തി മൂന്ന് വരെ ആയിരുന്നു ടൂര്‍ .പങ്കെടുക്കാന്‍ ആവുന്നില്ലെലോ എന്ന സങ്കടം മാത്രം ബാക്കി ആയി എനിക്ക് .ഓഫീസില്‍ ജോയിന്‍ ചെയ്തിട്ടെല്ലേ ഉള്ളു .ആധികള്‍ ലീവ് ഒന്നുമില്ല.പിന്നെ ,മാര്‍ച്ചില്‍ പരീക്ഷ എഴുതാന്‍ ഉള്ള ലീവുകള്‍ ഇട്ടിരിക്കെണ്ടാതാണ് ."പാലവിളയില്‍" ബസില്‍ അവര്‍ യാത്ര തിരിച്ചത് തൊട്ടുള്ള ഓരോ നിമിഷവും ഞാന്‍ അറിഞ്ഞു ,അര്‍ഷാദ്-ന്റെ യാത്രാ വിവരണത്തിലൂടെ ...തുമ്പൂര്‍ മൂഴിയും ,വാഴച്ചാലും ,ആതയാപ്പള്ളിയും ,മൈസൂര്‍ കൊട്ടാരവും ,ശ്രീ രംഗ പട്ടണവും ,വൃന്ദാവന്‍ ഗാര്ടെനും ,ചാമുണ്ടി ഹില്ല്സും ,ആര്‍ട്ട് ഗാലറിയും .....വായനയുടെ ലഹരിയില്‍ ഹരം പകര്‍ന്നു .അസീസിന്റെ ചെരുപ്പ് വെള്ളത്തില്‍ ഒഴുകി പോയതും ,പാറ കൂട്ടങ്ങളില്‍ ചവിട്ടി ദൂരേക്ക് പോയ സ്രീകുമാരിനെയും ,വിഷ്ണുവിനെയും ,വിപിനെയും കുറിച്ച് ബാബു സാര്‍ പ്രസ്താവന ഇറക്കിയതും ,അന്‍സാര്‍ ശ്രീകുമാറിന്റെ കണ്ണില്‍ കണ്മഴി പുരട്ടിയതും ,ദിവ്യക്കിന്റെയും അന്സാരിന്റെയും "ബുക്കാരോ കീബ്ലിംഗ് " പ്രയോഗവും ,അര്‍ഷാദ്-നെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി മഞ്ച് വേണോ എന്ന് നിസ ചോദിച്ചതും ...അങ്ങനെ ടൂറിന്റെ രസകരം ആയ മുഹൂര്‍ത്തങ്ങള്‍-ലൂടെ ഞാനും സഞ്ചരിച്ചു .അസീസിന്റെ ചാക്യാര്‍ കൂത്തിനെ കുറിച്ചും അര്‍ഷാദ് വിവരിക്കുനുണ്ട് ."പാട്ടിനും ദാന്സിനും ഇടയില്‍ ഒരു വെറൈറ്റി പ്രോഗ്രാം ആയി അസീസിന്റെ ചാക്യാര്‍ കൂത്തും ഉണ്ടായിരുന്നു .അവന്‍ ക്ലാസ്സിലെ പ്രധാന താരങ്ങളെ എല്ലാം കണക്കിന് പരിഹസിച്ചു .ദിവ്യക്കിനെയും ,ആനന്ദിനെയും ,ആതിരയും ,ശിബിനയെയും , സ്രീരജിനെയും ,ദിവ്യയെയും ,ശ്യാമിനെയും എല്ലാം കൊന്നു കൊല വിളിച്ചു ."ചാക്യാര്‍ക്ക് നല്ല ഭാവി ഉണ്ടെന്നു മാത്യു സാര്‍ പറഞ്ഞത്രേ .
ഫെയര്‍ വേല്‍ ദിനം !!! എല്ലാവരും വിളിക്കുന്നു .ഞാന്‍ ഓഫീസില്‍ നിന്നും ലീവ് എടുത്തു എത്തി .നിന്റെ സ്നേഹം ശ്വസിക്കാന്‍ ...ഒരു ദിനം എങ്കില്‍ ഒരു ദിനം .ഫൈനല്‍ ഇയെര്‍ പരീക്ഷകള്‍ എഴുതാന്‍ ഞാന്‍ വീണ്ടും "നിന്റെ പ്രിയ " ആയി എത്തി .
കഥാകാരി ക രേഖയുടെ വരികള്‍ക്ക് എന്റെ ജീവിതത്തിലും താദാത്മ്യം ഉള്ളതായി തോന്നുന്നു .പത്രപ്രവതന പരിശീലനത്തിനായി എത്തിയ ഒരു കൂട്ടം ചെറുപ്പക്കാരോട് സംസാരിക്കുക ആയിരുന്നു ഒരു ഉത്തരെന്ധിയന്‍ പത്രാതിപര്‍ .അദ്ദേഹം ചെറുപ്പക്കാരെ എല്ലാം വിളിച്ചു കൂട്ടി ജനലിനു അടുത്തേക്ക് കൊണ്ട് പോയി ,എന്നിട്ട് ജനല്‍ തുറന്നു അസ്തമയ സൂര്യന്റെ ചെമാപ്പില്‍ മുക്കി .ആ കാഴ്ച കണ്ണ് നിറയെ കാണാന്‍ ആജ്ഞാപിച്ചു .എന്നിട്ട് പറഞ്ഞു ."നിങ്ങള്‍ സമാധാനത്തോടെ ആസ്വദിച്ചു കാണുന്ന അവസാന സന്ധ്യ ആണിത് .ഇനി നിങ്ങള്ക്ക് സ്വസ്ഥമായും സുന്ദരമായും സന്ധ്യ കാണാന്‍ ആകില്ല " എന്ന് .ശെരിയാണ് ,ഉദ്യോഗത്തിന്റെ ചൂടും വേവും നന്നായി അനുഭവിക്കുന്ന എനിക്ക് മനസിലാകുന്നുണ്ട് ആ വരികളുടെ അര്‍ഥം .
കാലത്തിന്റെ ശര വേഗം എന്നെ അത്ഭുധപ്പെടുത്തുനു .പക്ഷെ ,എം എസ് എം ...എന്റെയും നിന്റെയും മനസ്സുകള്‍ക്ക് മാറാന്‍ ആവില്ല .ഞാന്‍ ഇന്നും നിന്റെ വിദ്യാര്‍ഥിനി തന്നെ .ഇന്നും ഒരു നിമിഷം കിട്ടിയാല്‍ നിന്നരികിലേക്ക് ഓടി എത്താന്‍ മനസ്സ് വെമ്പല്‍ kollum .ഓഫീസില്‍ നിന്നും കോളേജ് പി. ഓ യിലേക്ക് വിട്ടാല്‍ എന്റെ മനസ്സ് മഴ കണ്ട മയിലിനെപ്പോലെ ..ജാലകം തുറന്നിട്ട് നിന്നെ നോക്കി ഞാന്‍ ഇരിക്കും (സമയം കിട്ടിയാല്‍ ...?) .ഓഫീസില്‍ വരുന്നവരോട് "ഇവിടെ പഠിച്ചു കൊണ്ടിരുന്ന കുട്ടി ആണെന്ന് " ചെല്ലമ്മ ചേച്ചി പരിചയപ്പെടുത്തുമ്പോള്‍ അഭിമാനം .ഒരിക്കല്‍ ഞാന്‍ വരുമ്പോള്‍ നീ ശാന്തം ആയിരുന്നു .അന്ന് രാത്രി ഞാന്‍ കുറിച്ച് ഇട്ടു -
"പ്രിയപ്പെട്ട എം എസ് എം ...
നിന്നെ കാണാന്‍ എത്തിയപ്പോള്‍
ഇന്നെന്തേ മൂക ആയി ...?
എന്റെ സ്വപ്നങ്ങളില്‍ ഇപ്പോഴും
തിമിര്‍ത്തു പെയ്യുന്ന മഴ പോലെ
മുഖരിതം ആണ് നീ ...
ആരവങ്ങള്‍ അകലുമ്പോള്‍
നീ ചിറകറ്റ പക്ഷിയെപ്പോലെ ...
പകല്‍ അന്തിയാവോളം
നിന്നരികെ ഞാന്‍ ഉണ്ടായിട്ടും
സ്നേഹാര്‍ദ്രം ആയ മനസ്സുമായി
അണയാന്‍ ആരുമുണ്ടായില്ല ...
ഒരു പിച്ചകത്തിന്‍ മനം പോലെ
നിന്നില്‍ അലിയാന്‍ എനിക്കും ആയില്ല "
ഒരേ സമയത്ത് ഒന്നിലേറെ സ്ഥലത്ത് ഉണ്ടാകാന്‍ ആയെങ്കില്‍ ...എങ്കില്‍ ,ഇപ്പോഴും ഞാന്‍ നിന്നരികെ ഉണ്ടാകുമായിരുന്നു .സ്നേഹവും ,സൌഹൃദവും ,സന്തോഷവും ,സാന്ത്വനവും ഒക്കെ പകര്‍ന്ന നിന്നരികെ ....
ടെക്നോലജികള്‍ സമ്മാനിച്ച മാസ്മരികതക്ക് നന്ദി പറയാം ...യേത് നഷ്ട ലോകവും ഇപ്പോള്‍ കൈക്കുമ്പിളില്‍ പുനര്‍ ജെനിക്കില്ലേ ? നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലേക്ക് എം എസ് എം ...നിന്റെ പേര് ഞാന്‍ ഇനിയും ചേര്‍ത്ത് വെച്ചിട്ടില്ല .നിന്നെ ഓര്‍ക്കാതെ ,നിന്നെക്കുറിച്ചു കേള്‍ക്കാതെ ഒരു ദിനവും കടന്നു പോകുന്നില്ല .പിന്നെ ,നീ എങ്ങനെ എനിക്ക് നഷ്ടം ആകും ?സ്നേഹത്തെ പേര് ചോല്ലി വിളിക്കാന്‍ പറഞ്ഞാല്‍ എം എസ് എം ...ഞാന്‍ നിന്റെ പേര് പറയും .
അങ്ങ് ദൂരെ ...നക്ഷത്ര കുഞ്ഞുങ്ങള്‍ക്ക് അരികെ പോയിരുന്നാലും .എം എസ് എം ...നീ എനിക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും !!!