മധുരോദാരമായ സങ്കല്പത്തില്‍ നിന്നും
താമര മിഴികള്‍ തുറന്ന പ്രണയ പൊയ്കയിലേക്ക്
നീ എന്‍ കരം പിടിച്ചു ....
അലസമായി വീഴുന്ന സായന്തന വെയിലിനു
നിലാവിന്റെ കുളിര്‍മ ഉണ്ടായിരുന്നു.
"നിഴല്‍ പോലെ ഒപ്പം ഉണ്ടാകാം എന്നെന്നും "
മറുപടി ഏകിയത് കാതരമായ നിന്‍ മിഴികള്‍
ശോണിമ സന്ധ്യകള്‍ മുടിയിഴകളെ
നിറച്ചാര്‍ത്തു അണിയിച്ചു കൊണ്ടിരുന്നു ...
അനന്തമായ കടല്‍ നീലിമയും
അരികെ കടലോളം സ്നേഹവുമായി ഒരാളും.....
No comments:
Post a Comment