വൃദ്ധജന സംരക്ഷണത്തിന്റെ കാര്യത്തില്‍
അന്താരാഷ്‌ട്ര തലത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍
ഉണ്ടായ വര്ഷം ആണ് ൨൦൧൦. മനുഷ്യാവകാശ
പ്രവര്‍ത്തക ആയ മഗ്ദലിന സെപുല്‍ വേദ നോണ്‍ -
കൊണ്ട്രിബ്യുടരി പെന്‍ഷന്‍ വൃദ്ധജനങ്ങളുടെ
സാമുഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനെ
കുറിച്ചും പട്ടിണി ഇല്ലാതാക്കുന്നതിനെ കുറിച്ചും
എടുത്തു പറയുന്നു. ഇക്കഴിഞ്ഞ അന്താരാഷ്ട്ര
വൃദ്ധദിനത്തില്‍ യു.എന്‍. ഹൈ കംമിഷനെര്‍
വൃദ്ധജനങ്ങളുടെ അവകാശത്തെ കുറിച്ച് പ്രഖ്യാപനം
നടത്തി . വൃദ്ധജനങ്ങളുടെ അവകാശങ്ങള്‍
ഹനിക്കപെടുന്നുന്ടെന്നും അവ സംരക്ഷിക്കേണ്ടത്
നമ്മുടെ ആവശ്യം ആണെന്നും ആ പ്രസ്താവന നമ്മെ
ഓര്‍മപ്പെടുത്തുന്നു. ഏറ്റവും ഒടുവിലായി, കഴിഞ്ഞ
നവംബറില്‍ യു.എന്‍. ജെനറല്‍ അസംബ്ലിയുടെ ഭാഗത്ത്
നിന്നും സുപ്രധാനമായ തീരുമാനം ഉണ്ടായിരിക്കുന്നു-
വൃദ്ധജനങ്ങളുടെ സംരക്ഷണത്തെ കുറിച്ച് ചര്‍ച്ച
ചെയ്യാന്‍ ആയി ഒരു വര്‍ക്കിംഗ് ഗ്രൂപ്പ്
രൂപവല്‍ക്കരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു.
നിയമങ്ങളുടെയും സംരക്ഷണ സംഘടനകളുടെയും
എണ്ണം കൂടുന്നത് നമുക്ക് അപമാനകരം അല്ലെ ?
അങ്ങനെ അടിചെല്‍പ്പിക്കപെടെണ്ടാത് ആണോ അത് .
കുടുംബത്തിലായാലും സമൂഹത്തിലയാലും പരസ്പരം
സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്ക് കഴിയണം.
ജീവിത മൂല്യങ്ങള്‍ പകര്‍ന്നു കുട്ടികളെ വളര്‍ത്താന്‍
മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. മാറുന്ന
സാഹചര്യങ്ങളില്‍ തങ്ങള്‍ക്കു ദോഷം ഇല്ലാത്ത
രീതിയില്‍ നീങ്ങാന്‍ വൃധജനങ്ങള്‍ക്കും കഴിയണം.
പരസ്പരം ഉള്ള വിട്ടു വീഴ്ച്ചകളിലുടെ മാത്രമേ
നമുക്ക് ജീവിതം സുഗമം ആയി മുന്നോട്ടു കൊണ്ട്
പോകാനാവൂ.
ജീവിത സായന്തനത്തില്‍ എത്തി നില്‍ക്കുന്ന 'രണ്ടാം
ബാല്യ' ക്കാരെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യം
ആണ്. ഓര്‍ക്കുക, നാം നടന്നടുക്കുനതും
മറ്റെങ്ങോട്ടുമല്ല....!!!