അവിചാരികതയുടെ പാതയിലുടെ ജീവിതം മുന്നോട്ട് നീങ്ങുമ്പോള്‍ തണല്‍ വഴികള്‍ ഇല്ലാതെ ആകുന്നുവോ ? ഈ അക്ഷരകൂട്ടങ്ങള്‍ എങ്കിലും തണല്‍ ആയെങ്കില്‍ .....
Wednesday, April 14, 2010
ഒരു വിഷു കൂടി .....
ഒരു വിഷുക്കാലം കൂടി ....കനികൊന്നകള്‍ പൂത്തു നിറഞ്ഞു ...മണ്ണിലും ...മനസ്സിലും ....നന്മകളും ആഹ്ലാദവും ഒത്തുചേരലും നിറം ചേര്‍ക്കുന്ന സുദിനം ....കണികൊന്ന പൂക്കളും , കണി വെള്ളരിയും , മാമ്പഴവും , സ്വര്‍ണ നാണയവും , കണ്ണാടിയും ,കുങ്കുമ ചെപ്പും , കസവ് മുണ്ടും ......എല്ലാത്തിനും നടുവില്‍ ഉണ്ണികണ്ണനും. നിറഞ്ഞു കത്തുന്ന നിലവിളക്കിനു മുന്‍പിലെ വിഷു കാഴ്ചകളും ആയി നമ്മെ കാത്തിരിക്കുന്ന ഐശ്വര്യ പൂര്‍ണമായ പ്രഭാതത്തെ നമുക്ക് വരവേല്‍ക്കാം .....ഉത്സവങ്ങള്‍ ഒക്കെയും മനുഷ്യ നന്മയെ ഉദ്ഘോഷിക്കുന്നവയാണ് ....ഇനിയും നഷ്ടമായിട്ടില്ലാത്ത , ഇനിയും മറന്നു തുടങ്ങിയിട്ടില്ലാത്ത ഒരു പിടി നന്മകള്‍ നമുക്ക് ഹൃദയത്തോട് ചേര്‍ത്തു വെക്കാം ....ജീവിതത്തിന്റെ ഊഷരതയില്‍ ദാഹജലമായി നമ്മുടെ കൈ നിറക്കട്ടെ ഈ സുദിനം .....
Subscribe to:
Post Comments (Atom)
No comments:
Post a Comment