അവിചാരികതയുടെ പാതയിലുടെ ജീവിതം മുന്നോട്ട് നീങ്ങുമ്പോള്‍ തണല്‍ വഴികള്‍ ഇല്ലാതെ ആകുന്നുവോ ? ഈ അക്ഷരകൂട്ടങ്ങള്‍ എങ്കിലും തണല്‍ ആയെങ്കില്‍ .....
Wednesday, April 14, 2010
ഒരു വിഷു കൂടി .....
ഒരു വിഷുക്കാലം കൂടി ....കനികൊന്നകള്‍ പൂത്തു നിറഞ്ഞു ...മണ്ണിലും ...മനസ്സിലും ....നന്മകളും ആഹ്ലാദവും ഒത്തുചേരലും നിറം ചേര്‍ക്കുന്ന സുദിനം ....കണികൊന്ന പൂക്കളും , കണി വെള്ളരിയും , മാമ്പഴവും , സ്വര്‍ണ നാണയവും , കണ്ണാടിയും ,കുങ്കുമ ചെപ്പും , കസവ് മുണ്ടും ......എല്ലാത്തിനും നടുവില്‍ ഉണ്ണികണ്ണനും. നിറഞ്ഞു കത്തുന്ന നിലവിളക്കിനു മുന്‍പിലെ വിഷു കാഴ്ചകളും ആയി നമ്മെ കാത്തിരിക്കുന്ന ഐശ്വര്യ പൂര്‍ണമായ പ്രഭാതത്തെ നമുക്ക് വരവേല്‍ക്കാം .....ഉത്സവങ്ങള്‍ ഒക്കെയും മനുഷ്യ നന്മയെ ഉദ്ഘോഷിക്കുന്നവയാണ് ....ഇനിയും നഷ്ടമായിട്ടില്ലാത്ത , ഇനിയും മറന്നു തുടങ്ങിയിട്ടില്ലാത്ത ഒരു പിടി നന്മകള്‍ നമുക്ക് ഹൃദയത്തോട് ചേര്‍ത്തു വെക്കാം ....ജീവിതത്തിന്റെ ഊഷരതയില്‍ ദാഹജലമായി നമ്മുടെ കൈ നിറക്കട്ടെ ഈ സുദിനം .....
Saturday, April 10, 2010
ഒരു യാത്രാമൊഴി
ഇത്ര നാളും ഒപ്പമുണ്ടായിട്ടു...
കത്തുകളും കണക്കുകളും
പകുത്തെടുത്ത പകലുകളില്‍
തണലായി കൂടെ ഉണ്ടായിട്ടു...
യാത്ര ആകുന്നുവെന്നോ...?
എല്‍. സി. ഡി. സ്ക്രീനിലെ
കറുത്ത അക്ഷരങ്ങള്‍
കണ്ടു...കണ്ടു...
മിഴി തളര്‍ന്നു..
ഒരു പൂവിന്‍ കണ്ണിലേക്കു
നോക്കവേ ,
സൂര്യന്‍ വിട ചൊല്ലിയിട്ടുണ്ടാവും
അപ്പോള്‍,
ആശ്വാസത്തിന്റെ നിലാവെളിച്ചം ആയി
ഇനി ഈ മുഖം ഉണ്ടാവില്ലെന്നോ...?
ചരിഞ്ഞു പെയ്യുന്ന മഴ പോലെ
നിര്‍ത്താതെ കരയുന്ന മനസ്സിനെ
ആശ്വസിപ്പിക്കാന്‍ യേത് കാറ്റ്ഇന് ആണ് ആവുക ?
ഞാന്‍ അറിയുന്നു ...
സൂര്യന്‍ ഉദിക്കുന്നതും
മഴ പെയ്യുന്നതും
മഞ്ഞു പൊഴിയുന്നതും
നാം പറഞ്ഞിട്ടല്ല...
ഒത്തുചേരലും യാത്ര ആകലും
നാം ആഗ്രഹിചിട്ടല്ല...
മൌനത്തിന്റെ മന്‍വീടുകളില്‍
എന്നുമാരോ തപം ചെയ്യുന്നു
ജീവിതത്തിന്റെ നിര്‍ദാക്ഷിണ്യം ഓര്‍ത്തു...
എങ്കിലും ...
തിരികെ വിളിക്കട്ടെ ഞാന്‍
പ്രായത്തിന്റെ കണക്കു പറയാതെ
കൈ കോര്‍ത്തു നടക്കാന്‍
സങ്കടക്കെട്ടുകള്‍ അഴിക്കാന്‍
സ്നേഹത്തിന്‍ കൈനീട്ടം
വീണ്ടുമെന്‍ ഉള്ളം കൈയില്‍
വെച്ച് തരാന്‍ ....
അമ്മക്കിളി....
വീണ്ടും വിളിക്കട്ടെ ഞാന്‍
പോകരുതേ എന്ന് പറയട്ടെ...
ഒടുവില്‍ ...
പിന്‍ വിളികള്‍ മറുപടി ഇല്ലാത്തത് ആകുന്നു
ഓര്‍മകളുടെ ചില്ല് കൂടാരത്തിലേക്ക്
ഈ മുഖം കൂടി ചേക്കേറുന്നു .
(സര്‍വീസില്‍ നിന്ന് പിരിഞ്ഞ പള്ളിക്കല്‍ പോസ്റ്മാസ്റ്റ്ടെര്‍ പൊന്നമ്മ സാറിനു സ്നേഹപൂര്‍വ്വം ....)
കത്തുകളും കണക്കുകളും
പകുത്തെടുത്ത പകലുകളില്‍
തണലായി കൂടെ ഉണ്ടായിട്ടു...
യാത്ര ആകുന്നുവെന്നോ...?
എല്‍. സി. ഡി. സ്ക്രീനിലെ
കറുത്ത അക്ഷരങ്ങള്‍
കണ്ടു...കണ്ടു...
മിഴി തളര്‍ന്നു..
ഒരു പൂവിന്‍ കണ്ണിലേക്കു
നോക്കവേ ,
സൂര്യന്‍ വിട ചൊല്ലിയിട്ടുണ്ടാവും
അപ്പോള്‍,
ആശ്വാസത്തിന്റെ നിലാവെളിച്ചം ആയി
ഇനി ഈ മുഖം ഉണ്ടാവില്ലെന്നോ...?
ചരിഞ്ഞു പെയ്യുന്ന മഴ പോലെ
നിര്‍ത്താതെ കരയുന്ന മനസ്സിനെ
ആശ്വസിപ്പിക്കാന്‍ യേത് കാറ്റ്ഇന് ആണ് ആവുക ?
ഞാന്‍ അറിയുന്നു ...
സൂര്യന്‍ ഉദിക്കുന്നതും
മഴ പെയ്യുന്നതും
മഞ്ഞു പൊഴിയുന്നതും
നാം പറഞ്ഞിട്ടല്ല...
ഒത്തുചേരലും യാത്ര ആകലും
നാം ആഗ്രഹിചിട്ടല്ല...
മൌനത്തിന്റെ മന്‍വീടുകളില്‍
എന്നുമാരോ തപം ചെയ്യുന്നു
ജീവിതത്തിന്റെ നിര്‍ദാക്ഷിണ്യം ഓര്‍ത്തു...
എങ്കിലും ...
തിരികെ വിളിക്കട്ടെ ഞാന്‍
പ്രായത്തിന്റെ കണക്കു പറയാതെ
കൈ കോര്‍ത്തു നടക്കാന്‍
സങ്കടക്കെട്ടുകള്‍ അഴിക്കാന്‍
സ്നേഹത്തിന്‍ കൈനീട്ടം
വീണ്ടുമെന്‍ ഉള്ളം കൈയില്‍
വെച്ച് തരാന്‍ ....
അമ്മക്കിളി....
വീണ്ടും വിളിക്കട്ടെ ഞാന്‍
പോകരുതേ എന്ന് പറയട്ടെ...
ഒടുവില്‍ ...
പിന്‍ വിളികള്‍ മറുപടി ഇല്ലാത്തത് ആകുന്നു
ഓര്‍മകളുടെ ചില്ല് കൂടാരത്തിലേക്ക്
ഈ മുഖം കൂടി ചേക്കേറുന്നു .
(സര്‍വീസില്‍ നിന്ന് പിരിഞ്ഞ പള്ളിക്കല്‍ പോസ്റ്മാസ്റ്റ്ടെര്‍ പൊന്നമ്മ സാറിനു സ്നേഹപൂര്‍വ്വം ....)
Subscribe to:
Posts (Atom)