നിന്റെ കേള്‍വിക്കാരി ആയിരുന്നു ഞാന്‍
ഇത്ര നാളും...
കടല്‍ കാറ്റ് ഏറ്റു കടല കൊറിച്ചു
നമ്മള്‍ കലഹിചിരുന്നത് നിന്റെ
ആദര്‍ശങ്ങള്‍ക്ക് വേണ്ടി ആയിരുന്നു
എന്നേക്കാള്‍ പ്രിയപ്പെട്ട ആദര്‍ശങ്ങള്‍ക്ക് വേണ്ടി...
എന്നിട്ട്,
പെട്ടന്നൊരു നാള്‍ നീ നടന്നകന്നു,
വിശ്വാസങ്ങളെ തള്ളി പറഞ്ഞ്....
നാളെ നിനക്കെന്റെ പ്രണയവും ചെടിചെക്കാം
കാരണങ്ങള്‍ ഇല്ലാതെ പ്രണയിനിയെയും തള്ളി പറഞ്ഞേക്കാം
വാക്കിനും വിശ്വാസത്തിനും വിലയില്ലാത്ത ലോകത്ത് നിന്നും
മറ്റെന്താണ് പ്രതീക്ഷിക്കാന്‍ ആകുക ?
ഇന്നലെ വരെ നിനക്ക് പൊയ്മുഖങ്ങള്‍ ഇല്ലായിരുന്നു
ഇന്ന് നീയും അവര്‍ക്കൊപ്പം കൂടി
"അവര്‍" ആണെല്ലോ ഭൂരിപക്ഷം
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തെ മാനിക്കാതെ തരമില്ലെല്ലോ ?