ദിവസങ്ങള്‍ ...ദിവസങ്ങളല്ല, മാസങ്ങള്‍ തന്നെ ആയിട്ടുണ്ടാകും ഞാന്‍ വേറെ ഒരാളിനെ കണ്ടിട്ട്. തീയതിയുടെയും ദിവസത്തിന്റെയും ഒക്കെ ചതുര കറുപ്പുകള്‍ എന്നേ മാഞ്ഞു പോയിരിക്കുന്നു. ഓര്‍മ്മകള്‍ വ്യര്‍ത്ഥം ആണത്രേ ഇന്ന് ...
ഒരു ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ ആയ എന്റെ ശരീരവും മനസ്സും സമയ ക്രമം അനുസരിച്ച് ജോലി ചെയ്യാന്‍ സന്നദ്ധം ആയിരിക്കുന്നു. മുന്നില്‍ എത്തുന്ന ടാര്‍ഗറ്റ് എത്ര കുറച്ചു സമയത്തിനുള്ളില്‍ തീര്‍ക്കാം എന്ന് മാത്രം ആണ് എന്നിലെ രോബോടിന്റെ ചിന്ത. അതിനപ്പുറം, അതിനുമപ്പുറം ഒന്നും തന്നെ ഇല്ല . കീ ബോര്ടിലുടെ വിരല്‍ ഓടിക്കുമ്പോള്‍ പിറന്നു വീഴുന്ന അക്ഷരങ്ങള്‍ക്ക് പോലും പരിഹാസത്തിന്റെ കണ്ണുകള്‍ ഉണ്ടോ ? ഓര്‍മ്മകള്‍ വ്യര്‍ത്ഥം ആണത്രേ ഇന്ന് ...
മീരാ ....., നീ ....നീയും എന്നേ പോലെ ഏതെങ്കിലും കഒംപയ്ടെര്‍ഇന്റെ മുന്‍പില്‍ രാപ്പകലുകള്‍ അറിയാതെ , കാലഭേദങ്ങള്‍ അറിയാതെ, നിലാവിനെ സ്നേഹിക്കാതെ , മഴ വഴികള്‍ നിനക്കാതെ ....ചിങ്ങ നിലാവ് പെയ്യുന്നതും കനികൊന്നകള്‍ പൂക്കുന്നതും ഒരുമിച്ചു കണ്ടവര്‍ അല്ലെ നമ്മള്‍ ? ആരോ വരച്ചിട്ട വഴികളിലുടെ സഞ്ചരിക്കുമ്പോഴും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ നമുക്ക് സ്വന്തം ആയിരുന്നെല്ലോ ? പിന്നെ എപ്പോഴാണ് , എപോഴാണ് സന്ധ്യയുടെ ശോണിമയും രാവിന്‍റെ കുളിര്‍മയും നമുക്ക് അന്യം ആയതു . രണ്ടു കൈ വഴികളില്‍ ആയി , ഇനി ഒരിക്കലും അടുക്കാന്‍ ആകാത്ത വിധം നാം അകന്നത് ....ഓര്‍മ്മകള്‍ വ്യര്‍ത്ഥം ആണത്രേ ഇന്ന് ....
മീരാ ...നിന്നിലേക്ക് എത്തിപെടാനുള്ള നിന്റെ പേര് ...അതും കോഡുകള്‍ ആയി രൂപന്തരപെട്ടു കഴിഞ്ഞുവോ ? മേല്‍വിലാസം ഇല്ലാതെ ആയി കഴിഞ്ഞ നമുക്ക് ഇന്ന് "ഐ ഡി "കല്‍ മാത്രമല്ലേ ഉള്ളു , നമ്മുടെ ഓര്‍ത്തെടുക്കല്‍ ഒക്കെയും ഒരു പാസ് വേഡില്‍ ഒതുങ്ങിയില്ലേ ? നിശബ്ദതയുടെ പരകോടിയില്‍ കൂട് കൂട്ടുമ്പോഴും മീരാ ....ഇടയ്ക്കു എങ്കിലും ആഗ്രഹിക്കാരില്ലേ ഒരു വിളിക്കായി ...സ്നേഹത്തിന്റെ സുഗന്തം അറിയാത്ത നോട്ടുകെട്ടുകള്‍ക്ക് നാം വലിച്ചെറിഞ്ഞ ലോകം തിരികെ തരാന്‍ ആകുമോ ? ഓര്‍മ്മകള്‍ വ്യര്‍ത്ഥം ആണത്രേ ഇന്ന് ...
മീരാ ...നാം വലുതാകുക ആയിരുന്നോ ? അതോ ചെറുതാകുകയോ , ഒരു കടുക് മണിയോളം .....?