Thursday, December 16, 2010

ഞാന്‍ എന്റെ മുറിയിലേക്ക് ചേക്കേറുകയാണ്
വാതിലും ജനാലകളും അടച്ചു
ഞാന്‍ എന്റെ മുറിയിലേക്ക് ചേക്കേറുകയാണ്.


നിങ്ങള്‍ അണിയിച്ച പോയ്മുഖവും ആയി
എത്ര നാള്‍ ഞാന്‍ ഇങ്ങനെ കണ്പൂട്ടി ഇരിക്കും ?
ചുറ്റും നടക്കുന്ന അനീതികള്‍ക്കെതിരെ
ചെറുവിരല്‍ പോലും അനക്കാന്‍ ആകാതെ
ഹാ!കഷ്ടം എന്ന് മാത്രം പരിതപിച്ചു
എത്ര നാള്‍ ഞാന്‍ ഇങ്ങനെ മിണ്ടാതിരിക്കും ?
അരുതായ്മകളുടെ മുഖം അടച്ചു
ഒന്ന് കൊടുക്കാന്‍ തരിക്കുന്ന കൈകളെ
തടയാന്‍ ആയില്ലെന്ന് വന്നേക്കാം .
സൂക്ഷിച്ചു കൊള്ളുക !നിലാവ് പോലും
ചുട്ടു കരിചെക്കാം നാളെയീ നാടിനെ ....

Thursday, December 2, 2010

ഇഷ്ടം

"നിനക്ക് ഇഷ്ടമാണോ എന്നെ ...?"


"അതെ ?"


"എത്രത്തോളം ...?"


"നീലാകാശത്തോളം..."


"നന്ദി ....ഒരു കുന്നു സ്വര്‍ണത്തോളം എന്ന് നീ പറഞ്ഞില്ലെല്ലോ ...?"