Monday, July 19, 2010

തോരുകില്ലീ മാരി ഒരു രാവിലും
മേഘ മനസ്സിന്‍ ആര്‍ദ്രത നിലക്കുവോളം....

Sunday, July 11, 2010

സ്വപ്നങ്ങളുടെ ചായക്കൂട്ടുകളും

യാതാര്ത്യങ്ങളുടെ നരച്ച നിറങ്ങളും

ജീവിതത്തിന്റെ കാന്‍വാസില്‍

വരച്ചിടുന്നത് യേത് ചിത്രമാകാം ?

അക്ഷരങ്ങള്‍ അടുക്കിയെടുത്തു
കവിതകള്‍ തീര്‍ക്കാം
ജീവിതമോ ?
തിരികെ വരാവുന്ന ദൂരത്തേക്ക്
മാത്രമായിരുന്നു നിന്റെ യാത്രകള്‍
യേത് പൂക്കാലം തേടിയാണ്
നീ പുറപ്പെട്ടത്‌ ?
ഒരു വാക്ക് മിണ്ടാതെ ....
നീയും ഞാനും തമ്മില്‍
ഒരു മൌസ് ക്ലിക്കിന്റെ
അകലം മാത്രം .
എന്നിട്ടും എന്തെ നമ്മള്‍
മനസ്സുകള്‍ അടച്ചു പൂട്ടി ?

Friday, July 2, 2010

മറ്റുള്ളവര്കൊകെയും നീ ഇഷ്ടക്കാരി ആകുമ്പോള്‍

അറിഞ്ഞുകൊള്‍ക ഇല്ലതാകപ്പെടുന്നത്

നിന്റെ ഇഷ്ടങ്ങള്‍ ആണ് ....

മൌനത്തിന്റെ മൂടുപടം

നിനക്ക് പതിച്ചു തരുന്നത്

വ്യര്‍ത്ത ലോകങ്ങള്‍ മാത്രം ...

കവിതകള്‍ കുറിക്കുവാന്‍ നീ
കടം തന്ന ഹൃദയത്താല്‍
ഞാന്‍ ഇതാ തിരികെ
നല്‍കുന്നു ........


കവിതകളേക്കാള്‍
സുന്ദരം അല്ലെ നിന്റെ പ്രണയം .....